ജ്യേഷ്ഠനുമായി ബന്ധപ്പെട്ട സ്വര്‍ണ്ണമിടപാട് തര്‍ക്കം; 19 കാരനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച കേസിലെ പ്രതി റിമാണ്ടില്‍

കാസര്‍കോട്: ഏതാനും മാസം മുമ്പ് പത്തൊമ്പതുകാരനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച കേസില്‍ പിടിയിലായ നിരവധി കേസുകളിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ അഷ്ഫാഖാ(27)ണ് റിമാണ്ടിലായത്. ചേരങ്കൈയിലെ മഷൂദി(19)നെ ഏതാനും മാസം മുമ്പ് ചേരങ്കൈയില്‍ വെച്ച് തട്ടിക്കൊണ്ട് പോവുകയും പിന്നീട് ഒരു ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. മഷൂദിന്റെ ഗള്‍ഫിലുള്ള ജ്യേഷ്ഠന്റെ കൈവശം സ്വര്‍ണകടത്ത് സംഘമേല്‍പ്പിച്ച സ്വര്‍ണം സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. […]

കാസര്‍കോട്: ഏതാനും മാസം മുമ്പ് പത്തൊമ്പതുകാരനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച കേസില്‍ പിടിയിലായ നിരവധി കേസുകളിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ അഷ്ഫാഖാ(27)ണ് റിമാണ്ടിലായത്. ചേരങ്കൈയിലെ മഷൂദി(19)നെ ഏതാനും മാസം മുമ്പ് ചേരങ്കൈയില്‍ വെച്ച് തട്ടിക്കൊണ്ട് പോവുകയും പിന്നീട് ഒരു ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. മഷൂദിന്റെ ഗള്‍ഫിലുള്ള ജ്യേഷ്ഠന്റെ കൈവശം സ്വര്‍ണകടത്ത് സംഘമേല്‍പ്പിച്ച സ്വര്‍ണം സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. സ്വര്‍ണകടത്ത് സംഘം നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് മഷൂദിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഒരു ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പിറ്റേന്നാണ് വിട്ടയച്ചത്. അതിനിടെ മഷൂദിനെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം കണ്ടെത്തിയതും സംഘത്തിലെ ഒരാള്‍ പിടിയിലാകുന്നതും. കാസര്‍കോട് സി.ഐ. പി. അജിത് കുമാര്‍, എസ്.ഐ. ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ വേണു എന്നിവരുടെ നേതൃത്വത്തിലാണ് അഷ്ഫാഖിനെ പിടികൂടിയത്. വിദ്യാനഗര്‍, കാസര്‍കോട്, ബദിയടുക്ക സ്റ്റേഷനുകളിലായി അഷ്ഫാഖിനെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്ക്മരുന്ന് കടത്ത്, ക്വട്ടേഷന്‍ അക്രമം, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. നേരത്തെ കാപ്പ ചുമത്തി ജയിലിലാക്കിയിരുന്നു.

Related Articles
Next Story
Share it