ടാപ്പിങ്ങ് തൊഴിലാളിയെ അക്രമിച്ച് പണം തട്ടിപ്പറിച്ചത് നിരവധി കേസുകളിലെ പ്രതി

കാഞ്ഞങ്ങാട്: കള്ളാറില്‍ ടാപ്പിങ്ങ് തൊഴിലാളിയെ അക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ടത് നിരവധി കേസുകളില്‍ പ്രതിയായ കുറ്റിക്കോല്‍ സ്വദേശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കുറ്റിക്കോലില്‍ താമസിക്കുന്ന പ്രമോദ് ആണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. മാനടുക്കം പാടി മയാസനത്തില്‍ എം.ബി മദനമോഹന്‍ (48) ആണ് കവര്‍ച്ചക്കും അക്രമണത്തിനുമിരയായത്. കള്ളാര്‍ പെരുമ്പള്ളിയില്‍ ഈ മാസം 23ന് പുലര്‍ച്ച 3.30നാണ് സംഭവം. ടാപ്പിങ്ങിനെത്തിയ മദന മോഹനനെ അക്രമിച്ച് 12,500 രൂപയും […]

കാഞ്ഞങ്ങാട്: കള്ളാറില്‍ ടാപ്പിങ്ങ് തൊഴിലാളിയെ അക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ടത് നിരവധി കേസുകളില്‍ പ്രതിയായ കുറ്റിക്കോല്‍ സ്വദേശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കുറ്റിക്കോലില്‍ താമസിക്കുന്ന പ്രമോദ് ആണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. മാനടുക്കം പാടി മയാസനത്തില്‍ എം.ബി മദനമോഹന്‍ (48) ആണ് കവര്‍ച്ചക്കും അക്രമണത്തിനുമിരയായത്. കള്ളാര്‍ പെരുമ്പള്ളിയില്‍ ഈ മാസം 23ന് പുലര്‍ച്ച 3.30നാണ് സംഭവം. ടാപ്പിങ്ങിനെത്തിയ മദന മോഹനനെ അക്രമിച്ച് 12,500 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രമോദിലേക്ക് വിവരം എത്തുന്നത്. വിവരം അറിയുന്നവര്‍ 0467- 224029, 9497947264 നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it