കാസര്‍കോട്: പിടിച്ചുപറിയടക്കം നാല് കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കി മജലില്‍ താമസിക്കുന്ന സഹീര്‍ എന്ന ബലൂജി സഹീര്‍ (35) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടുമായി ബന്ധപ്പെട്ടുള്ള പരിശോധനയിലാണ് അറസ്റ്റ്.
സി.ഐ പി.അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ്, ഫിലിപ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.