നുള്ളിപ്പാടിയില്‍ നിന്ന് സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ പ്രതികള്‍ റിമാണ്ടില്‍

കാസര്‍കോട്: നുള്ളിപ്പാടിയില്‍ നിന്ന് സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മൊഗ്രാല്‍ ആസാദ് നഗറിലെ ഷുഹൈബ്(27), മിപ്പുഗിരി കാളിയങ്കോട്ടെ എ. ദാവൂദ്(25) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെ ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിനാണ് നുള്ളിപ്പാടിയിലെ ഓട്ടോ മൊബൈല്‍ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്തത്. ഇതുസംബന്ധിച്ച പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് നിരീക്ഷണക്യാമറകള്‍ ഉള്‍പ്പെടെ […]

കാസര്‍കോട്: നുള്ളിപ്പാടിയില്‍ നിന്ന് സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മൊഗ്രാല്‍ ആസാദ് നഗറിലെ ഷുഹൈബ്(27), മിപ്പുഗിരി കാളിയങ്കോട്ടെ എ. ദാവൂദ്(25) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെ ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിനാണ് നുള്ളിപ്പാടിയിലെ ഓട്ടോ മൊബൈല്‍ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്തത്. ഇതുസംബന്ധിച്ച പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് നിരീക്ഷണക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചതോടെയാണ് പ്രതികളെ തിരിച്ചറിയാനായത്. സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. വാഹനം പൊളിച്ചുവില്‍ക്കുന്ന സംഘത്തിന് സ്‌കൂട്ടര്‍ കൈമാറാനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിന് വേണ്ടിയാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചതെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. രണ്ടുപേര്‍ക്കുമെതിരെ മറ്റ് കേസുകളുണ്ടോയെന്ന് അന്വേഷിച്ചുവരുന്നു. സി.ഐക്ക് പുറമെ എസ്.ഐമാരായ പി.പി അഖില്‍, പി. അനൂപ്, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ കെ. സതീശന്‍, കെ.ടി അനില്‍, രതീഷ്, ഗുരുരാജ്, അജയ് വില്‍സണ്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it