ഭിന്നശേഷിക്കാരനായ യുവാവിനെപീഡിപ്പിച്ച കേസില്‍ പ്രതി റിമാണ്ടില്‍

ആദൂര്‍: ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.മുളിയാര്‍ പൊവ്വല്‍ സ്വദേശിയായ സാദിഖിനെ(24)യാണ് കാസര്‍കോട് കോടതി റിമാണ്ട് ചെയ്തത്.ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബഡ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ 21കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഇന്നലെയാണ് സാദിഖിനെ ആദൂര്‍ എസ്.ഐ കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ബഡ്‌സ് സ്‌കൂളില്‍ പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ സാദിഖ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയും വീട്ടില്‍ കൊണ്ടുപോയി […]

ആദൂര്‍: ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
മുളിയാര്‍ പൊവ്വല്‍ സ്വദേശിയായ സാദിഖിനെ(24)യാണ് കാസര്‍കോട് കോടതി റിമാണ്ട് ചെയ്തത്.
ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബഡ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ 21കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഇന്നലെയാണ് സാദിഖിനെ ആദൂര്‍ എസ്.ഐ കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ബഡ്‌സ് സ്‌കൂളില്‍ പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ സാദിഖ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയും വീട്ടില്‍ കൊണ്ടുപോയി ലഹരിവസ്തു നല്‍കി മയക്കിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും പല ദിവസങ്ങളിലും പീഡനം ആവര്‍ത്തിക്കുകയും ചെയ്തു.
ഇതോടെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ബഡ്സ് സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കി. ഈ പരാതി ആദൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.

Related Articles
Next Story
Share it