പോക്‌സോ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം അധികതടവും അനുഭവിക്കണം. മടിക്കൈ ഉമിച്ചിയിലെ വിനോദ് കുമാറിനെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷ വിധിച്ചത്. 2013ല്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.എം.എസ്.ഡി.വൈ.എസ്.പിയായിരുന്ന ഹരിശ്ചന്ദ്ര നായക്കാണ് ആദ്യാന്വേഷണം നടത്തിയത്. […]

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം അധികതടവും അനുഭവിക്കണം. മടിക്കൈ ഉമിച്ചിയിലെ വിനോദ് കുമാറിനെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷ വിധിച്ചത്. 2013ല്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.എം.എസ്.ഡി.വൈ.എസ്.പിയായിരുന്ന ഹരിശ്ചന്ദ്ര നായക്കാണ് ആദ്യാന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഡി.വൈ.എസ്.പി എല്‍. സുരേന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പ്രകാശ് അമ്മണ്ണായ ഹാജരായി.

Related Articles
Next Story
Share it