ഇടപാടുകാരെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; 3 പേര്‍ അറസ്റ്റില്‍

മംഗളൂരു: ഇടപാടുകാരെന്ന വ്യാജേന മംഗളൂരുവിലെ ജ്വല്ലറിയിലെത്തി ആറ് ലക്ഷം രൂപ വിലമതിക്കുന്ന 97.11 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മഞ്ഞനാടി സ്വദേശികളായ മുഹമ്മദ് സിനാന്‍ (25), ഹൈദര്‍ അലി അസില്‍ (20), നടേക്കല്‍ സ്വദേശി മുഹമ്മദ് തന്‍വീര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി ജനുവരി മൂന്നിന് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജ്വല്ലറി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് […]

മംഗളൂരു: ഇടപാടുകാരെന്ന വ്യാജേന മംഗളൂരുവിലെ ജ്വല്ലറിയിലെത്തി ആറ് ലക്ഷം രൂപ വിലമതിക്കുന്ന 97.11 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മഞ്ഞനാടി സ്വദേശികളായ മുഹമ്മദ് സിനാന്‍ (25), ഹൈദര്‍ അലി അസില്‍ (20), നടേക്കല്‍ സ്വദേശി മുഹമ്മദ് തന്‍വീര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി ജനുവരി മൂന്നിന് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജ്വല്ലറി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങളും കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടറും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. മുഹമ്മദ് തന്‍വീറിനെതിരെ മറ്റൊരു കവര്‍ച്ചാക്കേസ് കൂടി നിലവിലുണ്ടെന്നും ഹൈദര്‍ അലി അസിലിനെതിരെ കൊണാജെ പൊലീസ് സ്റ്റേഷനില്‍ രണ്ട് അക്രമകേസുകളുണ്ടെന്നും പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ വെളിപ്പെടുത്തി.

Related Articles
Next Story
Share it