കുമ്പള: മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പേരാല്‍ മൈമൂന്‍ നഗറിലെ ബഷീറി(39) നെയാണ് കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം പച്ചമ്പള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കമ്പിളിപ്പിച്ച് 80,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ബഷീര്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കുമ്പള പൊലീസ് വിമാനത്താവളങ്ങളിലേക്ക് വിവരം നല്‍കിയിരുന്നു. ഇന്നലെ രാത്രി ഗള്‍ഫിലേക്ക് കടക്കാനായി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ബഷീറിനെ പിടികൂടിയത്.