കാസര്‍കോട്: 2007ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം ആറ് മാസത്തേക്ക് നാട് കടത്തിയിട്ടും ഉത്തരവ് ലംഘിച്ച് നാട്ടിലിറങ്ങി കറങ്ങുന്നത് കണ്ട കൊലപാതകമടക്കമുള്ള കേസുകളിലെ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത്ബയല്‍ ശാന്തിനഗര്‍ ലൈറ്റ് ഹൗസിന് സമീപത്തെ ജയചന്ദ്രന് എന്ന ജയു (47)വിനെയാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ ജയചന്ദ്രനെ നേരത്തെ ആറ് മാസത്തേക്ക് നാട് കടത്തി ഉത്തരവ് വിട്ടിരുന്നു. എന്നാല്‍ ഉത്തരവ് ലംഘിച്ച് നാട്ടില്‍ കറങ്ങുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് വെച്ച് പൊലീസ് പിടികൂടിയത്.