ദുബായ് പൊലീസ് പിന്നിലാവും; കേരള പൊലീസിനെ പ്രശംസിച്ച് എ.ടി.എം കൗണ്ടര്‍ കവര്‍ച്ചാക്കേസ് പ്രതി
കുമ്പള: ദുബായ് പൊലീസിനേക്കാള്‍ കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ മിടുക്കന്‍മാര്‍ കേരള പൊലീസ് തന്നെയെന്ന് എം.ടി.എം കൗണ്ടര്‍ കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി. ഈ കേസില്‍ അറസ്റ്റിന് ശേഷം പ്രതി മൂസ ഫഹദ് പൊലീസിനെ പ്രശംസിക്കുകയായിരുന്നു. ആറ് ദിവസം മുമ്പാണ് മൊഗ്രാലിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാശ്രമം നടന്നത്. ബാങ്കിലെ സി.സി.ടി.വി. ദൃശ്യത്തില്‍ നടന്നു പോകുന്ന ഒരാളുടെ ദൃശ്യമാണ് പതിഞ്ഞത്. രാത്രിയായതു കൊണ്ട് ആളുടെ മുഖം വ്യക്തമായി തെളിഞ്ഞിരുന്നില്ല. സി.സി.ടി.വിയില്‍ പതിഞ്ഞ ചിത്രവുമായി കുമ്പള സ്റ്റേഷന്‍ […]

കുമ്പള: ദുബായ് പൊലീസിനേക്കാള്‍ കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ മിടുക്കന്‍മാര്‍ കേരള പൊലീസ് തന്നെയെന്ന് എം.ടി.എം കൗണ്ടര്‍ കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി. ഈ കേസില്‍ അറസ്റ്റിന് ശേഷം പ്രതി മൂസ ഫഹദ് പൊലീസിനെ പ്രശംസിക്കുകയായിരുന്നു. ആറ് ദിവസം മുമ്പാണ് മൊഗ്രാലിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാശ്രമം നടന്നത്. ബാങ്കിലെ സി.സി.ടി.വി. ദൃശ്യത്തില്‍ നടന്നു പോകുന്ന ഒരാളുടെ ദൃശ്യമാണ് പതിഞ്ഞത്. രാത്രിയായതു കൊണ്ട് ആളുടെ മുഖം വ്യക്തമായി തെളിഞ്ഞിരുന്നില്ല. സി.സി.ടി.വിയില്‍ പതിഞ്ഞ ചിത്രവുമായി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി. വിനോദ് കുമാറും എസ്.ഐ ശ്രീജീഷും പ്രതിക്ക് വേണ്ടി നാലുപാടും അന്വേഷണം തുടങ്ങി. നാട്ടുകാരില്‍ ചിലര്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ തേടി പൊലീസ് മൊഗ്രാല്‍ കൊപ്പളത്തെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടത്താന്‍ കഴിഞ്ഞില്ല. പിന്നീട് വീടിന് സമീപത്ത് വെച്ചാണ് പിടിച്ചത്. കവര്‍ച്ചക്കിറങ്ങിയ ദിവസം പ്രതി ധരിച്ച വസ്ത്രങ്ങളും കൗണ്ടര്‍ തകര്‍ക്കാന്‍ വേണ്ടി കൊണ്ടുവന്ന മുട്ടിയും മറ്റു ആയുധങ്ങളും കണ്ടെടുത്തു. താന്‍ നാല് വര്‍ഷത്തോളം ഗള്‍ഫിലായിരുന്നുവെന്നാണ് മൂസ ഫഹദ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതിനിടെയാണ് നാട്ടിലെത്തിയത്. 2009ല്‍ പുറത്തിറിങ്ങിയ പൃഥ്വിരാജിന്റെ മലയാളം സിനിമയായ റോബിന്‍ഹുഡ് സിനിമയിലെ ത്രില്ലിംഗ് രംഗമാണ് തന്നെ കവര്‍ച്ചക്ക് പ്രേരിപ്പിച്ചതെന്നും തന്റെ ആദ്യത്തെ കവര്‍ച്ചയാണ് ഇതെന്നും പാളിപ്പോയതില്‍ ദു:ഖമുണ്ടന്നും ഒരിക്കലും കുടുങ്ങില്ലായിരുന്നുവെന്നാണ് വിശ്വസിച്ചതെന്നും മൂസ ഫഹദ് പറഞ്ഞു. കള്ളന്‍മാരെ പിടികൂടുന്നതില്‍ ദുബായ് പൊലീസിനേക്കാള്‍ മിടുക്കന്മാര്‍ കേരള പൊലീസ് ആണെന്നും ഗള്‍ഫ് പൊലീസിന് ധാരാളം വാഹനങ്ങളും മറ്റുസൗകര്യങ്ങളും ഉണ്ടെങ്കിലും പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും പ്രതി വ്യക്തമാക്കി. കോടതിയിലേക്ക് കൊണ്ടുപോകുന്ന ഒരുക്കത്തിനിടെ കേരള പൊലീസിനെ അഭിനന്ദിക്കാനും പ്രതി മടി കാണിച്ചില്ല.