മുന്‍ നഗരസഭാ ചെയര്‍മാനെ ചെരുപ്പ് മാലയണിയിച്ച കേസില്‍ മാവോവാദി നേതാവിനെ കോടതിയില്‍ ഹാജരാക്കി
കാഞ്ഞങ്ങാട്: കുത്തക വ്യാപാര സ്ഥാപനത്തിന് കാഞ്ഞങ്ങാട്ട് കച്ചവട സൗകര്യമൊരുക്കിയതില്‍ പ്രതിഷേധിച്ച് നഗരസഭാ മുന്‍ ചെയര്‍മാനെ ചെരുപ്പ് മാല അണിയിച്ച കേസില്‍ പ്രതിയായ മാവോവാദി നേതാവിനെ കോടതിയില്‍ ഹാജരാക്കി. മാവോവാദി കബനീദളം കമാണ്ടര്‍ കല്‍പ്പറ്റയിലെ സോമനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായിരുന്ന അഡ്വ. എന്‍.എ ഖാലിദിനെയാണ് ചേമ്പറില്‍ തടഞ്ഞുവെച്ച് ചെരുപ്പ്മാല അണിയിച്ചത്.ഈ കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ടെങ്കിലും സോമന്‍ ഹാജരാകാത്തതിനാല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കാഞ്ഞങ്ങാട്ട് സ്പെന്‍സര്‍ കുത്തക സ്ഥാപനത്തിന് […]

കാഞ്ഞങ്ങാട്: കുത്തക വ്യാപാര സ്ഥാപനത്തിന് കാഞ്ഞങ്ങാട്ട് കച്ചവട സൗകര്യമൊരുക്കിയതില്‍ പ്രതിഷേധിച്ച് നഗരസഭാ മുന്‍ ചെയര്‍മാനെ ചെരുപ്പ് മാല അണിയിച്ച കേസില്‍ പ്രതിയായ മാവോവാദി നേതാവിനെ കോടതിയില്‍ ഹാജരാക്കി. മാവോവാദി കബനീദളം കമാണ്ടര്‍ കല്‍പ്പറ്റയിലെ സോമനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായിരുന്ന അഡ്വ. എന്‍.എ ഖാലിദിനെയാണ് ചേമ്പറില്‍ തടഞ്ഞുവെച്ച് ചെരുപ്പ്മാല അണിയിച്ചത്.
ഈ കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ടെങ്കിലും സോമന്‍ ഹാജരാകാത്തതിനാല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കാഞ്ഞങ്ങാട്ട് സ്പെന്‍സര്‍ കുത്തക സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് നിരവധി കേസുകളില്‍ പ്രതിയായ സോമനെ ജൂലായിലാണ് തണ്ടര്‍ബോള്‍ട്ട് സംഘം ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന സോമനെ ഇന്നലെ ഉച്ചയോടെ കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. കേസ് നവംബര്‍ ഏഴിന് പരിഗണിക്കും. നടപടിക്രമങ്ങള്‍ക്ക് ശേഷം സോമനെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. മുമ്പ് വിവിധ നക്സലൈറ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന സോമന്‍ 2012ലാണ് മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മാനന്തവാടിയിലെ തൊഴിലാളികളുടെ കേന്ദ്രത്തിലെത്തിയ സായുധ സംഘത്തില്‍ സോമനുമുണ്ടായിരുന്നു. യു.എ.പി.എ അടക്കം 76 കേസുകളില്‍ പ്രതിയാണ്. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് സോമനെതിരെ കേസുകളുള്ളത്. 2015ല്‍ അട്ടപ്പാടിയില്‍ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ് നടത്തിയ കേസില്‍ സോമന്‍ ഒന്നാംപ്രതിയാണ്.