ഇരുപതോളം കേസുകളിലെ പ്രതി കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: വധശ്രമവും കവര്‍ച്ചയുമടക്കം ഇരുപതോളം കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി. തൃശൂര്‍ ചേലക്കര പത്തുക്കുടി പുതുവീട്ടില്‍ റഹീം എന്ന അബ്ദുല്‍ റഹീമിനെ(32)യാണ് കാസര്‍കോട് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അബ്ദുല്‍ റഹീം കാസര്‍കോട് നഗരത്തിലെ ഒരു ബാര്‍ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് കാസര്‍കോട് പൊലീസ് ബാറിലെത്തി റഹീമിനെ കസ്റ്റഡിയിലെടുത്തത്. കുന്നംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട റഹീം […]

കാസര്‍കോട്: വധശ്രമവും കവര്‍ച്ചയുമടക്കം ഇരുപതോളം കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി. തൃശൂര്‍ ചേലക്കര പത്തുക്കുടി പുതുവീട്ടില്‍ റഹീം എന്ന അബ്ദുല്‍ റഹീമിനെ(32)യാണ് കാസര്‍കോട് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അബ്ദുല്‍ റഹീം കാസര്‍കോട് നഗരത്തിലെ ഒരു ബാര്‍ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് കാസര്‍കോട് പൊലീസ് ബാറിലെത്തി റഹീമിനെ കസ്റ്റഡിയിലെടുത്തത്. കുന്നംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട റഹീം ഒരു മാസം മുമ്പാണ് കാസര്‍കോട്ടെത്തിയത്.

Related Articles
Next Story
Share it