120 ഭവനഭേദനക്കേസുകളില്‍ പ്രതിയായ ആലക്കോട് സ്വദേശി പുത്തൂരില്‍ പിടിയില്‍; കാസര്‍കോട്ടെ അതിര്‍ത്തി സ്റ്റേഷന്‍ പരിധികളിലെ കവര്‍ച്ചകളുമായി ബന്ധമെന്ന് സംശയം
പെര്‍ള: കേരളത്തിലെ 120 ഭവനഭേദനക്കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് ആലത്തൂര്‍ സ്വദേശി പുത്തൂരില്‍ പൊലീസ് പിടിയിലായി. ആലക്കോട് കൊല്ലംപറമ്പില്‍ കെ.യു മുഹമ്മദിനെ(42)യാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2021 ജൂലായ് മാസത്തില്‍ ബൈക്കും 2,50,000 രൂപയുടെ സ്വര്‍ണ്ണവും കവര്‍ന്ന കേസിലാണ് മുഹമ്മദ് പൊലീസ് പിടിയിലായത്. മോഷ്ടിച്ച ബൈക്കും സ്വര്‍ണ്ണവും പൊലീസ് പിടിച്ചെടുത്തു. കര്‍ണാടകയിലും കേരളത്തിലുമായി നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ് മുഹമ്മദെന്ന് പൊലീസ് പറഞ്ഞു. കേരളത്തില്‍ മുഹമ്മദിനെതിരെ 120 ഓളം ഭവനഭേദനക്കേസുകള്‍ നിലവിലുണ്ട്. കാസര്‍കോട് […]

പെര്‍ള: കേരളത്തിലെ 120 ഭവനഭേദനക്കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് ആലത്തൂര്‍ സ്വദേശി പുത്തൂരില്‍ പൊലീസ് പിടിയിലായി. ആലക്കോട് കൊല്ലംപറമ്പില്‍ കെ.യു മുഹമ്മദിനെ(42)യാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2021 ജൂലായ് മാസത്തില്‍ ബൈക്കും 2,50,000 രൂപയുടെ സ്വര്‍ണ്ണവും കവര്‍ന്ന കേസിലാണ് മുഹമ്മദ് പൊലീസ് പിടിയിലായത്. മോഷ്ടിച്ച ബൈക്കും സ്വര്‍ണ്ണവും പൊലീസ് പിടിച്ചെടുത്തു. കര്‍ണാടകയിലും കേരളത്തിലുമായി നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ് മുഹമ്മദെന്ന് പൊലീസ് പറഞ്ഞു. കേരളത്തില്‍ മുഹമ്മദിനെതിരെ 120 ഓളം ഭവനഭേദനക്കേസുകള്‍ നിലവിലുണ്ട്. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കവര്‍ച്ചകളുമായി മുഹമ്മദിന് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. ബദിയടുക്ക, മഞ്ചേശ്വരം, ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ തെളിയിക്കപ്പെടാത്ത നിരവധി വീട് കവര്‍ച്ചാക്കേസുകളുണ്ട്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരുവര്‍ഷം മുമ്പ് വീട് കുത്തിതുറന്ന് 9 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മോഷ്ടാവിനെ കറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിരുന്നില്ല. മഞ്ചേശ്വരം, ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന പല വീട് കവര്‍ച്ചാക്കേസുകളും തെളിയിക്കപ്പെട്ടിട്ടില്ല. ബദിയടുക്ക, അമെക്കള, നെല്ലിക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന കവര്‍ച്ചകള്‍ക്ക് പിന്നില്‍ മുഹമ്മദാണോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് പൊലീസ് ഒരുങ്ങിയിട്ടുണ്ട്.