പ്രകൃതിവിരുദ്ധപീഡനകേസില്‍ പ്രതിക്ക് 48 വര്‍ഷം തടവ്

കാസര്‍കോട്: പട്ടികജാതിവിഭാഗത്തില്‍ പെട്ട ഒമ്പതുവയസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി 48 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ഏണിയാടി കരിവേടകത്തെ മുഹമ്മദ് ഹനീഫ(47)ക്കാണ് കാസര്‍കോട് അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജി സി. ദീപു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസം അധികതടവ് അനുഭവിക്കണം. 48 വര്‍ഷം തടവില്‍ 33 വര്‍ഷം കഠിനതടവാണ്. 15 വര്‍ഷം സാധാരണ തടവുശിക്ഷയാണ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒമ്പതുവയസുകാരനെ ക്വാര്‍ട്ടേഴ്സില്‍ വെച്ചും […]

കാസര്‍കോട്: പട്ടികജാതിവിഭാഗത്തില്‍ പെട്ട ഒമ്പതുവയസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി 48 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ഏണിയാടി കരിവേടകത്തെ മുഹമ്മദ് ഹനീഫ(47)ക്കാണ് കാസര്‍കോട് അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജി സി. ദീപു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസം അധികതടവ് അനുഭവിക്കണം. 48 വര്‍ഷം തടവില്‍ 33 വര്‍ഷം കഠിനതടവാണ്. 15 വര്‍ഷം സാധാരണ തടവുശിക്ഷയാണ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒമ്പതുവയസുകാരനെ ക്വാര്‍ട്ടേഴ്സില്‍ വെച്ചും പ്രതിയുടെ കാറില്‍ കൊണ്ടുപോയും വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്. കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പിയായിരുന്ന കെ.പി സുരേഷ്ബാബുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

Related Articles
Next Story
Share it