പോക്‌സോ കേസില്‍ പ്രതിക്ക് 33 വര്‍ഷം തടവ്

കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ കോടതി 33 വര്‍ഷം തടവിന് ശിക്ഷിച്ചു. കുംബഡാഡെ ഗൗരിയടുക്കത്തെ ഭാസ്‌കര(51)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. 2020ലാണ് സംഭവം നടന്നത്. പോക്‌സോ വകുപ്പ് പ്രകാരം 28 വര്‍ഷം തടവും 40000 രൂപ പിഴയുമാണ് വിധി. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 5 വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം തടവനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ […]

കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ കോടതി 33 വര്‍ഷം തടവിന് ശിക്ഷിച്ചു. കുംബഡാഡെ ഗൗരിയടുക്കത്തെ ഭാസ്‌കര(51)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. 2020ലാണ് സംഭവം നടന്നത്. പോക്‌സോ വകുപ്പ് പ്രകാരം 28 വര്‍ഷം തടവും 40000 രൂപ പിഴയുമാണ് വിധി. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 5 വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം തടവനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി. ബദിയടുക്ക ഇന്‍സ്‌പെക്ടറായിരുന്ന അനില്‍കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വനിതാ സെല്‍ ഇന്‍സ്‌പെക്ടറായിരുന്ന പി. ഭാനുമതിയാണ് കേസ് അന്വേഷിച്ചത്.

Related Articles
Next Story
Share it