എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം തടവ്

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി 17 വര്‍ഷം തടവും പിഴയും വിധിച്ചു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാറാണ് പ്രതി ചീമേനി സ്വദേശി ചന്ദ്ര വയലിലെ കൃഷ്ണന്(64) ശിക്ഷ വിധിച്ചത്. 2019ലാണ് 14 വയസുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ പീഡിപ്പിച്ചത്. ഐ.പി.സി 354 പ്രകാരം 2 വര്‍ഷം സാധാരണ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം.ഐ.പി.സി 506(1) […]

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി 17 വര്‍ഷം തടവും പിഴയും വിധിച്ചു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാറാണ് പ്രതി ചീമേനി സ്വദേശി ചന്ദ്ര വയലിലെ കൃഷ്ണന്(64) ശിക്ഷ വിധിച്ചത്. 2019ലാണ് 14 വയസുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ പീഡിപ്പിച്ചത്. ഐ.പി.സി 354 പ്രകാരം 2 വര്‍ഷം സാധാരണ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം.
ഐ.പി.സി 506(1) പ്രകാരം ഒരു വര്‍ഷം സാധാരണ തടവും, പോക്‌സോ ആക്ട് പ്രകാരം 7 വര്‍ഷം സാധാരണ തടവും അനുഭവിക്കണം. 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവും വിധിച്ചു.
പോക്‌സോ ആക്ടിലെ വിവിധ സെക്ഷന്‍ പ്രകാരം 7 വര്‍ഷം സാധാരണ തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.
കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ചീമേനി എസ്.ഐ ടി. ദാമോദരന്‍ ആയിരുന്നു.

Related Articles
Next Story
Share it