നീലകണ്ഠന്‍ കൊല; താനും നീലകണ്ഠനും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നുവെന്ന് പ്രതി ഗണേശന്‍

കാഞ്ഞങ്ങാട്: രാവണേശ്വരം ചാലിങ്കാല്‍ സുശീല ഗോപാലന്‍ നഗറിലെ നീലകണ്ഠനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗണേശനെ തെളിവെടുപ്പിന് ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. കൊലനടന്ന ദിവസം രാത്രി താനും നീലകണ്ഠനും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നുവെന്ന് ഗണേശന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും കടുത്ത വാക്കേറ്റവും ഉണ്ടായിരുന്നു. പലപ്പോഴും കയ്യാങ്കളിയുടെ വക്കിലുമെത്തി. തുടര്‍ന്ന് നീലകണ്ഠന്‍ കിടന്നുറങ്ങുകയായിരുന്നു. ഉറങ്ങിയെന്ന് ഉറപ്പാക്കിയതിനുശേഷമാണ് താന്‍ കൊലപ്പെടുത്തിയതെന്ന് ഗണേശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കൊലനടന്ന വീട്ടിലും പരിസരത്തുമാണ് ഗണേശനെ കഴിഞ്ഞദിവസം തെളിവെടുപ്പിനായി കൊണ്ടുവന്നത്.പ്രകോപിതരായ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ […]

കാഞ്ഞങ്ങാട്: രാവണേശ്വരം ചാലിങ്കാല്‍ സുശീല ഗോപാലന്‍ നഗറിലെ നീലകണ്ഠനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗണേശനെ തെളിവെടുപ്പിന് ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. കൊലനടന്ന ദിവസം രാത്രി താനും നീലകണ്ഠനും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നുവെന്ന് ഗണേശന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും കടുത്ത വാക്കേറ്റവും ഉണ്ടായിരുന്നു. പലപ്പോഴും കയ്യാങ്കളിയുടെ വക്കിലുമെത്തി. തുടര്‍ന്ന് നീലകണ്ഠന്‍ കിടന്നുറങ്ങുകയായിരുന്നു. ഉറങ്ങിയെന്ന് ഉറപ്പാക്കിയതിനുശേഷമാണ് താന്‍ കൊലപ്പെടുത്തിയതെന്ന് ഗണേശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കൊലനടന്ന വീട്ടിലും പരിസരത്തുമാണ് ഗണേശനെ കഴിഞ്ഞദിവസം തെളിവെടുപ്പിനായി കൊണ്ടുവന്നത്.
പ്രകോപിതരായ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഒഴിവായത്. കര്‍ണാടകയില്‍ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുവന്ന് റിമാണ്ടിലായതിന് ശേഷമാണ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. സംഭവത്തിന് ശേഷം ഗണേശന്‍ പെരിയ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയി. നിരവധി വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും നിര്‍ത്താതെ പോയതിനാല്‍ ആറര വരെ പെരിയയില്‍ തന്നെ തങ്ങി. പിന്നീട് കൂടുതല്‍ തങ്ങുന്നത് പന്തികേടാണെന്ന് കരുതി ഒരു ഓട്ടോ വാടക വിളിച്ച് കാസര്‍കോട് പോവുകയായിരുന്നു. അവിടെ നിന്ന് മംഗളൂരുവിലേക്കും മൈസൂരുവിലേക്കും ബസിലാണ് പോയത്. അതിനിടെ മൈസൂരുവില്‍ നിന്ന് ബാഗും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. ഇത് നേരത്തെ പൊലിസിന് ലഭിച്ചിരുന്നു. പിന്നീട് ഊട്ടിയിലേക്കാണ് പോയത്. പല ക്ഷേത്രങ്ങളിലും തങ്ങിയെങ്കിലും രണ്ടില്‍ കൂടുതല്‍ ദിവസം എവിടെയും തങ്ങാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. പിന്നീട് മാറിമാറി പല ക്ഷേത്രങ്ങളിലും കറങ്ങി.
കാലിന് നേരിയ വൈകല്യമുള്ളതിനാല്‍ യാചകനായും ഏറെ ദിവസം കഴിഞ്ഞു. ഊട്ടിയില്‍ നിന്നും മടങ്ങി ബംഗളൂരുവിലെ മകളുടെ വീട്ടിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്.

Related Articles
Next Story
Share it