ഉള്ളാളില്‍ നാല്‍പ്പത്തിരണ്ടുകാരനെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ട കൗമാരക്കാരന്‍ അറസ്റ്റില്‍

മംഗളൂരു: ഉള്ളാളില്‍ നാല്‍പ്പത്തിരണ്ടുകാരനെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ട കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ സ്വദേശി ഹരീഷിനെ(42)യാണ് ചൊവ്വാഴ്ച ഉച്ചയോടെ കുത്തേറ്റത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ആളാണ് ഹരീഷിനെ കുത്തിയതെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൗമാരക്കാരന്‍ നേരത്തെ ഹരീഷുമായി വഴക്കുകൂടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഹരീഷ് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കൗമാരക്കാരന്റെ പിതാവിനോടും ഹരീഷ് പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലമാണ് കൗമാരക്കാരന്‍ ഹരീഷിനെ കുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Related Articles
Next Story
Share it