ഇളനീര്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച കേസില്‍ കൊലക്കേസ് പ്രതി പിടിയില്‍
കാസര്‍കോട്: തായലങ്ങാടിയിലെ ഇളനീര്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. കൊലയടക്കം നിരവധി കേസുകളില്‍ പ്രതിയായ ചെളിയങ്കോട് കെ.കെ പുറത്തെ മുനവ്വര്‍ കാസിം എന്ന മുന്ന (28) ആണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍, സി.ഐ കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒന്നിന് തായലങ്ങാടിയിലെ സഹോദരന്റെ ഇളനീര്‍ കടയില്‍ വെച്ച് താജുദ്ദീനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ഗുരുതരമായി പരിക്കേറ്റ താജുദ്ദീന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ […]

കാസര്‍കോട്: തായലങ്ങാടിയിലെ ഇളനീര്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. കൊലയടക്കം നിരവധി കേസുകളില്‍ പ്രതിയായ ചെളിയങ്കോട് കെ.കെ പുറത്തെ മുനവ്വര്‍ കാസിം എന്ന മുന്ന (28) ആണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍, സി.ഐ കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒന്നിന് തായലങ്ങാടിയിലെ സഹോദരന്റെ ഇളനീര്‍ കടയില്‍ വെച്ച് താജുദ്ദീനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ഗുരുതരമായി പരിക്കേറ്റ താജുദ്ദീന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പുളിക്കൂറിലെ ആസിഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ മുന്ന കൊലയുള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണെന്നും വിദ്യാനഗര്‍, കുമ്പള സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.