എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് തകര്‍ത്തതാര് ?
തിരുവനന്തപുരം: രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് കല്‍പറ്റയിലെ ഓഫീസിലെ മഹാത്മാഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് തകര്‍ത്തതാര്? സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ തര്‍ക്കം മൂക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ നിയമസഭയില്‍ ഈ റിപ്പോര്‍ട്ട് വായിച്ചു. മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ്.പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വയ്ക്കുന്ന സമയത്ത് […]

തിരുവനന്തപുരം: രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് കല്‍പറ്റയിലെ ഓഫീസിലെ മഹാത്മാഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് തകര്‍ത്തതാര്? സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ തര്‍ക്കം മൂക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ നിയമസഭയില്‍ ഈ റിപ്പോര്‍ട്ട് വായിച്ചു. മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ്.പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് ഫോട്ടോഗ്രാഫര്‍ 3.59ന് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫര്‍ തിരികെ എത്തുന്നത് 4.30ന് ആണ്. ആ സമയം ഓഫീസിനുള്ളില്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. ഈ സമയത്ത് പകര്‍ത്തിയ ഫോട്ടോയില്‍ ഓഫീസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമായിരുന്നുവെന്ന് പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയെ ഉദ്ധരിച്ച് പൊലീസ് വ്യക്തമാക്കി.
എന്നാല്‍ മുഖ്യമന്ത്രിയുടെ കഥയ്ക്ക് പൊലീസ് പുതിയ തിരക്കഥ രചിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയാണ് ഓഫീസ് അക്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കില്‍ പൊലീസ് അങ്ങനെയും റിപ്പോര്‍ട്ട് തയ്യാറാക്കുമായിരുന്നുവെന്നും വേണുഗോപാല്‍ പരിഹസിച്ചു.