ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി; കേരളരാഷ്ട്രീയത്തില്‍ നടുക്കം; കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി: നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് കൃത്യം ഒരുമാസം അവശേഷിക്കവെ, രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാസുരേഷിന്റെ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്നാണ് സത്യവാങ്മൂലത്തില്‍ ഉള്ളത്. മുഖ്യമന്ത്രിക്ക് യു.എ.ഇ.കോണ്‍സല്‍ ജനറലിനും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്‌ന മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തമാക്കി. മൂന്നു മന്ത്രിമാര്‍ക്കും കോണ്‍സല്‍ ജനറലുമായി […]

കൊച്ചി: നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് കൃത്യം ഒരുമാസം അവശേഷിക്കവെ, രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാസുരേഷിന്റെ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്നാണ് സത്യവാങ്മൂലത്തില്‍ ഉള്ളത്. മുഖ്യമന്ത്രിക്ക് യു.എ.ഇ.കോണ്‍സല്‍ ജനറലിനും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്‌ന മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തമാക്കി. മൂന്നു മന്ത്രിമാര്‍ക്കും കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായും സ്വപ്‌നയുടെ മൊഴിയിലുണ്ടെന്നാണ് വാര്‍ത്തകള്‍. ലൈഫ്മിഷന്‍ ഉള്‍പ്പടെയുള്ള വിവിധ ഇടപാടുകളില്‍ പല പ്രമുഖര്‍ക്കും കമ്മിഷനായി പണം ലഭിച്ചിട്ടുണ്ട്. അറബി പരിജ്ഞാനമുള്ളതിനാല്‍ മൊഴിമാറ്റത്തിനായി തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അങ്ങനെ ഇക്കാര്യങ്ങളെല്ലാം അറിയാമെന്നും സ്വപ്‌ന വെളിപ്പെടുത്തിയതായി കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കു പങ്കുണ്ടെന്ന വിവരം നേരത്തെ പുറത്തുവരികയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന മൊഴി നിര്‍ണായകമാണ്. കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്‌മെന്റ് പ്രകാരം നല്‍കുന്ന മൊഴിയില്‍ തന്നെ കേസെടുക്കാം എന്നിരിക്കെ മജിസ്‌ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നല്‍കിയ സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.

Related Articles
Next Story
Share it