പട്ടികജാതി വിഭാഗത്തിനുള്ള കിടപ്പാടം ഉറപ്പ് വരുത്തണം-പി.കെ.എസ്

ബദിയടുക്ക: പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിടപ്പാടം ബന്ധപ്പെട്ട വകുപ്പ് വഴി ഉറപ്പ് വരുത്തണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) കുമ്പള ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ലൈഫ് മിഷന്‍ ഭവനപദ്ധതി വഴിയാണ് നിലവില്‍ നടപ്പിലാക്കിവരുന്നത്. ഈ പദ്ധതിയില്‍ അര്‍ഹതപെട്ടവരുടെ മൊത്തമായുള്ള ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ കാലതാമസം ഉണ്ടാകുന്നു. ഇതിന് പരിഹാരം കാണണമെങ്കില്‍ പട്ടികജാതി ക്ഷേമ വകുപ്പ് വഴിതന്നെ നടപ്പിലാക്കിയാല്‍ കിടപ്പാടത്തിനായി കാത്ത് നില്‍ക്കുന്ന കടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. കുമ്പള ഏരിയയിലെ നാല് പഞ്ചായത്തുകളില്‍ പട്ടികജാതി […]

ബദിയടുക്ക: പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിടപ്പാടം ബന്ധപ്പെട്ട വകുപ്പ് വഴി ഉറപ്പ് വരുത്തണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) കുമ്പള ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ലൈഫ് മിഷന്‍ ഭവനപദ്ധതി വഴിയാണ് നിലവില്‍ നടപ്പിലാക്കിവരുന്നത്. ഈ പദ്ധതിയില്‍ അര്‍ഹതപെട്ടവരുടെ മൊത്തമായുള്ള ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ കാലതാമസം ഉണ്ടാകുന്നു. ഇതിന് പരിഹാരം കാണണമെങ്കില്‍ പട്ടികജാതി ക്ഷേമ വകുപ്പ് വഴിതന്നെ നടപ്പിലാക്കിയാല്‍ കിടപ്പാടത്തിനായി കാത്ത് നില്‍ക്കുന്ന കടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
കുമ്പള ഏരിയയിലെ നാല് പഞ്ചായത്തുകളില്‍ പട്ടികജാതി കോളനികളും കുടുംബങ്ങളും കൂടുതലാണ് എന്നാല്‍ സര്‍ക്കാര്‍ തലത്തിലുള്ള ക്ഷേമ പ്രവര്‍ത്തനം എത്തിക്കുന്നതിന് ഓരോ പഞ്ചായത്തിലും ഒന്ന് വീതമുള്ള പ്രേമോട്ടര്‍മാരെ വര്‍ദ്ധിപ്പിക്കണമെന്ന് സമ്മേളന ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഉക്കിനടുക്ക ടൗണില്‍ നിന്നും പതാക ഉയര്‍ത്തി പ്രകടനത്തോടെ പര്‍ത്തിക്കാര്‍ സഹപ്രവര്‍ത്തകനായിരുന്ന മണിച്ച നഗറിലേക്ക് എത്തിയത്. സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സദാനന്ദ ഷേണി പ്രവര്‍ത്തന റിപ്പാര്‍ട്ടും, ജില്ലാ കമ്മറ്റി ട്രഷറര്‍ രാമചന്ദ്രന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജില്ലാ കമ്മറ്റി അംഗം റോഷന്‍ കാറഡുക്ക പൊതു ചര്‍ച്ചക്കുള്ള മറുപടിയും നല്‍കി വിവിധ സബ്കമ്മറ്റികള്‍സമ്മേളനംനിയന്ത്രിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി സി.എ സുബൈര്‍, ഏരിയ കമ്മറ്റി അംഗങ്ങളായ പി. ഇബ്രാഹിം, കെ ജഗനാഥഷെട്ടി, പ്രകാശ് അമ്മണ്ണായ, വിനോദ് പെര്‍ള, ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ പൊയ്യകണ്ടം, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി ബി.എം സുബൈര്‍, പഞ്ചായത്ത് ജനപ്രതിനിധി ജോതി കാര്യാട്, അബ്ദുല്ല ഉക്കിനടുക്ക, ഉദയ മാഷ് എന്നിവര്‍ പങ്കടുത്തു. കൃഷ്ണ മോഹന്‍ പട്രറെയേ ആദരിച്ചു.
പുതിയ കമ്മറ്റി ഭാരവാഹികളായി പ്രദീപ് കുമാര്‍ പ്രസിഡന്റ്, സദാനന്ദ ഷേണി സെക്രട്ടറി, ടി ഉദയന്‍ പണിക്കര്‍ ട്രഷറര്‍ എന്നിവര്‍ അടങ്ങിയ 17 അംഗം ഏരിയ കമ്മറ്റിയേ തെരഞ്ഞടുത്തു.

Related Articles
Next Story
Share it