കുമ്പള -മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം പതിവാകുന്നു
ബദിയടുക്ക: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം പതിവാകുന്നു. കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇന്നലെ വൈകിട്ട് ബേള ധര്‍ബ്ബത്തടുക്കയിലായിരുന്നു അപകടം. നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന കലുങ്കിലാണ് കാറിടിച്ചത്. റോഡ് പ്രവൃത്തിക്ക് വേഗത പോരെന്ന് തുടക്കത്തിലേ പരാതി ഉയര്‍ന്നിരുന്നു. പല സ്ഥലങ്ങളിലും മന്ദഗതിയിലാണ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത്. കുമ്പള മുതല്‍ സീതാംഗോളിവരെയുള്ള ഭാഗങ്ങളില്‍ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സീതാംഗോളി മുതല്‍ ബദിയടുക്ക വരെയുള്ള ഭാഗങ്ങളില്‍ പലയിടത്തും കുന്നിടിച്ചും അല്ലാതെയും റോഡില്‍ മണ്ണിറക്കി […]

ബദിയടുക്ക: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം പതിവാകുന്നു. കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇന്നലെ വൈകിട്ട് ബേള ധര്‍ബ്ബത്തടുക്കയിലായിരുന്നു അപകടം. നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന കലുങ്കിലാണ് കാറിടിച്ചത്. റോഡ് പ്രവൃത്തിക്ക് വേഗത പോരെന്ന് തുടക്കത്തിലേ പരാതി ഉയര്‍ന്നിരുന്നു. പല സ്ഥലങ്ങളിലും മന്ദഗതിയിലാണ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത്.
കുമ്പള മുതല്‍ സീതാംഗോളിവരെയുള്ള ഭാഗങ്ങളില്‍ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സീതാംഗോളി മുതല്‍ ബദിയടുക്ക വരെയുള്ള ഭാഗങ്ങളില്‍ പലയിടത്തും കുന്നിടിച്ചും അല്ലാതെയും റോഡില്‍ മണ്ണിറക്കി ഇട്ടിരിക്കുന്നതിനാല്‍ മഴ തുടങ്ങിയതോടെ ഇരുചക്ര വാഹനങ്ങള്‍ അടക്കം ഇതുവഴി കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ചെളിക്കുളമായ റോഡില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നതും പതിവായിട്ടുണ്ട്.