ശ്രീനഗറില്‍ സേവനം അനുഷ്ടിക്കുന്നതിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; കാഞ്ഞങ്ങാട് സ്വദേശിയായ സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി പരിക്കേറ്റു ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ ശ്രീനഗറില്‍ മരിച്ചു. മോനാച്ചയിലെ തെക്കേടത്ത് വീട്ടില്‍ പരേതനായ പി.കൃഷ്ണന്റെ മകന്‍ എം. ദാമോദരന്‍(58) ആണ് മരിച്ചത്. ആഗസ്റ്റ് 12 നാണ് സംഭവം. പരിക്കേറ്റ ദാമോദരന്‍ ശ്രീനഗറിലെ മിലിറ്ററി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. അമ്മ: മാധവി. ഭാര്യ: സ്വപ്‌ന. മക്കള്‍: ദൃശ്യ, മൃദുല (എം.എല്‍.ടി വിദ്യാര്‍ത്ഥിനി കോഴിക്കോട്), മരുമകന്‍: നിമേഷ്(ഗള്‍ഫ്). സഹോദരങ്ങള്‍: കല്യാണി, ഭാര്‍ഗവി. പരേതനായ […]

കാഞ്ഞങ്ങാട്: തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി പരിക്കേറ്റു ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ ശ്രീനഗറില്‍ മരിച്ചു. മോനാച്ചയിലെ തെക്കേടത്ത് വീട്ടില്‍ പരേതനായ പി.കൃഷ്ണന്റെ മകന്‍ എം. ദാമോദരന്‍(58) ആണ് മരിച്ചത്.
ആഗസ്റ്റ് 12 നാണ് സംഭവം. പരിക്കേറ്റ ദാമോദരന്‍ ശ്രീനഗറിലെ മിലിറ്ററി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.
അമ്മ: മാധവി. ഭാര്യ: സ്വപ്‌ന. മക്കള്‍: ദൃശ്യ, മൃദുല (എം.എല്‍.ടി വിദ്യാര്‍ത്ഥിനി കോഴിക്കോട്), മരുമകന്‍: നിമേഷ്(ഗള്‍ഫ്). സഹോദരങ്ങള്‍: കല്യാണി, ഭാര്‍ഗവി. പരേതനായ രാഘവന്‍(റിട്ട. സെയില്‍സ് ടാക്‌സ് ഓഫീസര്‍).

Related Articles
Next Story
Share it