പള്ളത്തടുക്കയിലുണ്ടായ അപകട മരണം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 3 മണിയോടെ

കാസര്‍കോട്: ബദിയടുക്ക പള്ളത്തടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ 5 പേരുടെ മയ്യത്ത് ഇന്നലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിയതു മുതല്‍ ആയിരങ്ങളാണ് ആസ്പത്രിയിലേക്ക് ഒഴുകിയെത്തിയത്. ജീവനറ്റ് കിടക്കുന്നവരെ ഒന്നിച്ച് കിടത്തിയിരിക്കുന്നത് കണ്ട് എല്ലാവരുടെയും ഉള്ളം നുറുങ്ങി.ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ഡ്രൈവര്‍മാരും അടക്കമുള്ളവര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. പലരും മൃതദേഹങ്ങള്‍ കണ്ട് വിങ്ങിപൊട്ടി. അപകടത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കും പിടിച്ച് നില്‍ക്കാനായില്ല. വിങ്ങലോടെയാണ് അദ്ദേഹം സംസാരിച്ചത്. പലരും മോര്‍ച്ചറിയുടെ വശങ്ങളിലേക്ക് […]

കാസര്‍കോട്: ബദിയടുക്ക പള്ളത്തടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ 5 പേരുടെ മയ്യത്ത് ഇന്നലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിയതു മുതല്‍ ആയിരങ്ങളാണ് ആസ്പത്രിയിലേക്ക് ഒഴുകിയെത്തിയത്. ജീവനറ്റ് കിടക്കുന്നവരെ ഒന്നിച്ച് കിടത്തിയിരിക്കുന്നത് കണ്ട് എല്ലാവരുടെയും ഉള്ളം നുറുങ്ങി.
ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ഡ്രൈവര്‍മാരും അടക്കമുള്ളവര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. പലരും മൃതദേഹങ്ങള്‍ കണ്ട് വിങ്ങിപൊട്ടി. അപകടത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കും പിടിച്ച് നില്‍ക്കാനായില്ല. വിങ്ങലോടെയാണ് അദ്ദേഹം സംസാരിച്ചത്. പലരും മോര്‍ച്ചറിയുടെ വശങ്ങളിലേക്ക് മാറി നിന്ന് കരയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ്, മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ആസ്പത്രിയില്‍ എത്തിയതോടെ കൂട്ട നിലവിളി ഉയര്‍ന്നു.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുലര്‍ച്ചെ 3 മണിയോടെയാണ് പൂര്‍ത്തിയായത്. ജനറല്‍ ആസ്പത്രി ജീവനക്കാരും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഒന്നിച്ച് കൈകോര്‍ത്തത് കൊണ്ട് നടപടികളെല്ലാം എളുപ്പത്തില്‍ പൂര്‍ത്തിയായി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നിന്റെയും എ.കെ.എം അഷ്‌റഫിന്റെയും നേതൃത്വത്തില്‍ ആസ്പത്രി അധികൃതരും പൊലീസുമായി സഹകരിച്ച് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.
ജനറല്‍ ആസ്പത്രി സുപ്രണ്ട് ഡോ. ജമാല്‍ അഹ്‌മദിന്റെ നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക് സര്‍ജന്‍ ഡോ. അംജിത് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. ജീവനക്കാരായ രവീന്ദ്രന്‍, ക്രിസ്റ്റിഫര്‍, വിപിന്‍, വിജയദാസ്, ചാരിറ്റി വളണ്ടിയര്‍ മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ മോര്‍ച്ചറിയില്‍ അവസാന നിമിഷം വരെ ഉണ്ടായിരുന്നു.
ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍, സി.ഐ അജിത്ത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബദിയടുക്ക, വിദ്യാനഗര്‍, കാസര്‍കോട് ടൗണ്‍, വനിതാ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പൊലീസുകാര്‍ 4 ടീമുകളായി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍, നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഡി.സി.സി നേതാവ് പി.എ. അഷ്‌റഫലി, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, മുന്‍ പ്രസിഡണ്ട് ഷാഹിന സലീം, നഗരസഭാ കൗണ്‍സിലര്‍ സിയാന ഹനീഫ്, എ.എം. കടവത്ത്, മാഹിന്‍ കേളോട്ട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ടി.എം ഇഖ്ബാല്‍, കെ.എം. ബഷീര്‍, സഹീര്‍ ആസിഫ്, റഫീഖ് കുന്നില്‍, എ.എച്ച്. മുനീര്‍, ഫാറൂഖ് പുത്തൂര്‍, കലീല്‍ ഷേക്ക്, നാസര്‍ ചെര്‍ക്കളം, പൈച്ചു ആംബുലന്‍സ്, സിദ്ദീക്ക് ബേക്കല്‍, മുജീബ് കമ്പാര്‍ തുടങ്ങിയവര്‍ ആസ്പത്രിയിലുണ്ടായിരുന്നു.
ഓരോ മയ്യത്തും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് സി.എച്ച് സെന്ററിന്റെ ആംബുലന്‍സില്‍ മാലിക്ക് ദീനാര്‍ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് കുളിപ്പിച്ച ശേഷമാണ് വീടുകളില്‍ എത്തിച്ചത്. റൗഫിന്റെ മയ്യത്താണ് ഏറ്റവും ഒടുവില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. അഷ്‌റഫ് എടനീരിന്റെയും മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെയും പ്രവര്‍ത്തനം പ്രത്യേകം പ്രശംസിക്കപ്പെട്ടു.

Related Articles
Next Story
Share it