നവവരന്റെ അപകടമരണം നാടിന്റെ കണ്ണീരായി

മേല്‍പ്പറമ്പ്: ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് നവവരന്‍ മരിച്ച സംഭവം നാടിന്റെ കണ്ണീരായി. മേല്‍പ്പറമ്പ് ചളിയങ്കോട്ടെ സാലിഹിന്റെയും ആച്ചിബിയുടെയും മകന്‍ അബൂബക്കര്‍ സിദ്ധിഖ്(28) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കളനാട് റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്ത് ഉമേശ് ക്ലബ്ബിനടുത്താണ് അപകടമുണ്ടായത്. ക്ലബ്ബില്‍ പത്രമിടാന്‍ വന്ന ആളാണ് തെങ്ങിനടിയില്‍ അബൂബക്കര്‍ സിദ്ധിഖും ബൈക്കും വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മേല്‍പ്പറമ്പ് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി യുവാവിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 40 […]

മേല്‍പ്പറമ്പ്: ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് നവവരന്‍ മരിച്ച സംഭവം നാടിന്റെ കണ്ണീരായി. മേല്‍പ്പറമ്പ് ചളിയങ്കോട്ടെ സാലിഹിന്റെയും ആച്ചിബിയുടെയും മകന്‍ അബൂബക്കര്‍ സിദ്ധിഖ്(28) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കളനാട് റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്ത് ഉമേശ് ക്ലബ്ബിനടുത്താണ് അപകടമുണ്ടായത്. ക്ലബ്ബില്‍ പത്രമിടാന്‍ വന്ന ആളാണ് തെങ്ങിനടിയില്‍ അബൂബക്കര്‍ സിദ്ധിഖും ബൈക്കും വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മേല്‍പ്പറമ്പ് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി യുവാവിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 40 ദിവസം മുമ്പാണ് അബൂബക്കര്‍ സിദ്ധിഖ് വിവാഹിതനായത്. പടന്നയിലെ വീട്ടില്‍ ഭാര്യയെ വിട്ട ശേഷം പുലര്‍ച്ചെ ചളിയങ്കോട്ടെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവാവ് അടുത്ത മാസം വിദേശത്തെ ജോലി സ്ഥലത്തേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു. അഫ്രീദ് ഏക സഹോദരനാണ്.

Related Articles
Next Story
Share it