രണ്ട് യുവാക്കളുടെ അപകടമരണം മലയോരത്തെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട്: രണ്ട് യുവാക്കളുടെ അപകടമരണം മലയോരത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ വൈകിട്ട് ആറരയോടെ ബളാല്‍ കനകപള്ളിയിലാണ് അപകടം.കനകപ്പള്ളി തുമ്പയിലെ മണികണ്ഠന്‍ (18), ഉമേശ് (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പാര്‍സല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഏറാന്‍ ചിറ്റ റോഡിലാണ് അപകടം. രണ്ടുപേരും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. മരിച്ച ഉമേശന്റെ സഹോദരിയെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊഴിയെടുക്കാന്‍ വേണ്ടി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ഉമേശന്‍ മണികണ്ഠനെയും കൂടെ കൂട്ടിയിരുന്നു. […]

കാഞ്ഞങ്ങാട്: രണ്ട് യുവാക്കളുടെ അപകടമരണം മലയോരത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ വൈകിട്ട് ആറരയോടെ ബളാല്‍ കനകപള്ളിയിലാണ് അപകടം.
കനകപ്പള്ളി തുമ്പയിലെ മണികണ്ഠന്‍ (18), ഉമേശ് (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പാര്‍സല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഏറാന്‍ ചിറ്റ റോഡിലാണ് അപകടം. രണ്ടുപേരും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. മരിച്ച ഉമേശന്റെ സഹോദരിയെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊഴിയെടുക്കാന്‍ വേണ്ടി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ഉമേശന്‍ മണികണ്ഠനെയും കൂടെ കൂട്ടിയിരുന്നു. മൊഴി നല്‍കി തിരിച്ചു വരുമ്പോഴായിരുന്നു അപകടമുണ്ടായത്. പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുമ്പോള്‍ ഉമേശന്റെ സഹോദരനും സുഹൃത്തും തൊട്ടുപിന്നില്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്നു. കേസ് അന്വേഷിക്കാന്‍ പുറപ്പെട്ട എസ്.ഐ എം.പി വിജയകുമാറും ഇവര്‍ക്ക് പിറകെയുണ്ടായിരുന്നു. അപകടത്തില്‍ പെട്ട രണ്ടുപേരെയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആസ്പത്രിയില്‍ എത്തിച്ചത്.
തുമ്പ കോളനിയിലെ നാരായണന്‍-ശാരദ ദമ്പതികളുടെ മകനാണ് ഉമേശന്‍. സഹോദരങ്ങള്‍: ഉണ്ണിമായ, ഉണ്ണികൃഷ്ണന്‍, മനു. പരേതനായ അമ്പാടി-അമ്മാളു ദമ്പതികളുടെ മകനാണ് മണികണ്ഠന്‍, മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: അനിത, അനീഷ്.

Related Articles
Next Story
Share it