മരംവ്യാപാരിയുടെ അപകടമരണം; ഇടിച്ച വാന്‍ കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഇടിച്ച വാഹനം കണ്ടെത്തി. കുമ്പള പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനിടെയാണ് സ്‌കൂട്ടറിലിടിച്ച ഓംമ്‌നി വാന്‍ കണ്ടെത്തിയത്. വാനോടിച്ച ഉപ്പള പച്ചിലമ്പാറയിലെ എം.പി മുഹമ്മദ് യൂസഫിനെ അറസ്റ്റ് ചെയ്തു. കര്‍ണാടക സകലേഷ്പുര സ്വദേശിയും അടുക്കവീരനഗറില്‍ വാടക വീട്ടില്‍ താമസക്കാരനുമായ ആദം (68)ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുട്ടംദേശീയപാതയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റ് മുതല്‍ കുമ്പള വരെയുള്ള ക്യാമറകള്‍ പരിശോധിച്ചാണ് കുമ്പള പൊലീസ് […]

ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഇടിച്ച വാഹനം കണ്ടെത്തി. കുമ്പള പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനിടെയാണ് സ്‌കൂട്ടറിലിടിച്ച ഓംമ്‌നി വാന്‍ കണ്ടെത്തിയത്. വാനോടിച്ച ഉപ്പള പച്ചിലമ്പാറയിലെ എം.പി മുഹമ്മദ് യൂസഫിനെ അറസ്റ്റ് ചെയ്തു.
കര്‍ണാടക സകലേഷ്പുര സ്വദേശിയും അടുക്കവീരനഗറില്‍ വാടക വീട്ടില്‍ താമസക്കാരനുമായ ആദം (68)ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുട്ടംദേശീയപാതയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റ് മുതല്‍ കുമ്പള വരെയുള്ള ക്യാമറകള്‍ പരിശോധിച്ചാണ് കുമ്പള പൊലീസ് വാഹനം കണ്ടെത്തിയത്.

Related Articles
Next Story
Share it