ഷബാബിന്റെ അപകട മരണം; കണ്ണീരണിഞ്ഞ് നാട്
കാസര്‍കോട്: ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവ് ദാരുണമായി മരിച്ചതിന്റെ നടുക്കത്തില്‍ നാട്. കാസര്‍കോട് തളങ്കര സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ ടി.എ. ഖാലിദിന്റെയും നിഷ ചൗക്കിയുടെയും മകന്‍ ടി.കെ. മുഹമ്മദ് ഷബാബ് (25) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ കാഞ്ഞങ്ങാട് പുതിയകോട്ട വിനായക തിയറ്ററിന് സമീപമായിരുന്നു അപകടം. വ്യാപാരാവശ്യാര്‍ത്ഥം കോഴിക്കോട് പോയി തിരിച്ചുവരുന്നതിനിടെയാണ് ഷബാബ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. മുന്നിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി പൊടുന്നനെ നിര്‍ത്തിയപ്പോള്‍ കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ കാറിന്റെ […]

കാസര്‍കോട്: ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവ് ദാരുണമായി മരിച്ചതിന്റെ നടുക്കത്തില്‍ നാട്. കാസര്‍കോട് തളങ്കര സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ ടി.എ. ഖാലിദിന്റെയും നിഷ ചൗക്കിയുടെയും മകന്‍ ടി.കെ. മുഹമ്മദ് ഷബാബ് (25) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ കാഞ്ഞങ്ങാട് പുതിയകോട്ട വിനായക തിയറ്ററിന് സമീപമായിരുന്നു അപകടം. വ്യാപാരാവശ്യാര്‍ത്ഥം കോഴിക്കോട് പോയി തിരിച്ചുവരുന്നതിനിടെയാണ് ഷബാബ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. മുന്നിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി പൊടുന്നനെ നിര്‍ത്തിയപ്പോള്‍ കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് ഷബാബിനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ചെട്ടുംകുഴിയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ചെട്ടുംകുഴി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ഷിബിലി, സുബഹാന്‍, ഫാത്തിമ, ഫായിസ എന്നിവര്‍ സഹോദരങ്ങളാണ്.