മോഡലുകളുടെ അപകട മരണം; നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു ജോര്‍ജിന്റെ സാന്നിധ്യം; സംശയമുയര്‍ത്തി കോണ്‍ഗ്രസ്; സമരത്തിനെതിരെ പ്രതിഷേധിച്ചത് ഇക്കാര്യം മറച്ചുപിടിക്കാനെന്നും ആരോപണം
കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കൊച്ചിയില്‍ മോഡലുകളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ജോജുവിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. ഈ സംഭവം മറച്ചുവെക്കാനാണ് അപകടം നടന്ന ദിവസം കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതെന്നാണ് ഷിയാസിന്റെ ആരോപണം. ഹോട്ടലില്‍ ഒരു പ്രമുഖന്‍ ഉണ്ടായിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജോജുവിന്റെ പേരുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയത്. 2019ലെ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് […]

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കൊച്ചിയില്‍ മോഡലുകളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ജോജുവിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. ഈ സംഭവം മറച്ചുവെക്കാനാണ് അപകടം നടന്ന ദിവസം കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതെന്നാണ് ഷിയാസിന്റെ ആരോപണം. ഹോട്ടലില്‍ ഒരു പ്രമുഖന്‍ ഉണ്ടായിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജോജുവിന്റെ പേരുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
2019ലെ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍, സുഹൃത്ത് ആഷിഖ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജു ജോര്‍ജ് പങ്കെടുത്തിരുന്നോയെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് ഏതെങ്കിലും പ്രമുഖര്‍ക്ക് വേണ്ടി ശ്രദ്ധ തിരിച്ചുവിടാനാണോ ജോജു ശ്രമിച്ചതെന്ന കാര്യവും അന്വേഷിക്കണം. ഡിജെ പാര്‍ട്ടിയെ സംബന്ധിച്ച് പോലീസ് അന്വേഷണത്തില്‍ അലംഭാവമുണ്ടെന്നും ഇത് സംശയകരമാണെന്നും മുഹമ്മദ് ഷിയാസ് ആരോപിക്കുന്നു.
അതേസമയം ഇവരുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് പോലീസ് പറയുന്നത്. കേസില്‍ ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതിനിടെ മോഡലുകള്‍ പങ്കെടുത്ത ഡി.ജെ. പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് വയലാറ്റിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അമിതവേഗത കൊണ്ടു മാത്രം സംഭവിച്ച അപകടമാണെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.
ഹോട്ടല്‍ ഉടമ റോയ് വയലാറ്റിന് മൊഴിയെടുക്കുന്നതിനായി രണ്ടു തവണ വിളിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലിലെ സിസിടിവി ദൃശ്യം റോയിയുടെ നിര്‍ദ്ദേശപ്രകാരം മാറ്റി എന്നായിരുന്നു ജീവനക്കാരുടെ മൊഴി. റോയിയുടെ വീട്ടിലും നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഡിവിആര്‍ ഒളിപ്പിച്ചതെന്നാണ് ഉടമ പോലീസിനോട് പറഞ്ഞത്. ഓഡി കാര്‍ പിന്തുടര്‍ന്നതിലും ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.