മോഡലുകളുടെ അപകട മരണം: ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ കായലില്‍ തിരച്ചില്‍

കൊച്ചി: വാഹനാപകടത്തില്‍ മോഡലുകളും സുഹൃത്തും മരിച്ച കേസില്‍ ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ കായലില്‍ തെരച്ചില്‍. തേവര കണ്ണങ്കാട്ടിന് സമീപത്തെ കായലിലാണ് അന്വേഷണ സംഘം തെരച്ചില്‍ തുടങ്ങിയത്. പ്രാഫഷണല്‍ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന. ഹോട്ടലുടമ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തുന്നത്. അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡി.ജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌കാണ് കായലില്‍ എറിഞ്ഞതെന്ന മൊഴിയുള്ളത്. നേരത്തെ […]

കൊച്ചി: വാഹനാപകടത്തില്‍ മോഡലുകളും സുഹൃത്തും മരിച്ച കേസില്‍ ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ കായലില്‍ തെരച്ചില്‍. തേവര കണ്ണങ്കാട്ടിന് സമീപത്തെ കായലിലാണ് അന്വേഷണ സംഘം തെരച്ചില്‍ തുടങ്ങിയത്. പ്രാഫഷണല്‍ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന. ഹോട്ടലുടമ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തുന്നത്.

അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡി.ജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌കാണ് കായലില്‍ എറിഞ്ഞതെന്ന മൊഴിയുള്ളത്. നേരത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഇവിടെ ഉപേക്ഷിച്ചെന്ന സൂചനയെ തുടര്‍ന്നായിരുന്നു തെരച്ചില്‍. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ട് ഡിവി ആറുകളില്‍ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് കേസുമായി ബന്ധപ്പെട്ടതായിരുന്നില്ല.

നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും അരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ജനാ ഷാജന്റെ വാഹനത്തെ മുമ്പും ചില അഞ്ജാതര്‍ പിന്തുടര്‍ന്നിരുന്നിരുന്നെന്ന സൂചനകളെ തുടര്‍ന്നാണ് അന്വേഷണം. അപകടത്തില്‍പ്പെട്ട കാറിന് നേരത്തെ തന്നെ മറ്റെന്തെങ്കിലും തകരാറുണ്ടായിരുന്നോയെന്നറിയാന്‍ ഫോറന്‍സിക് പരിശോധനയും അടുത്ത ദിവസം നടത്തും. അപകടത്തിന് മുമ്പ് കാറിന്റെ് ബ്രേക്ക് ഫ്‌ളൂയിഡ് ചോര്‍ന്നിരുന്നോ എന്നതടക്കം പരിശോധിക്കും. കൊല്ലപ്പെട്ട ദിവസം മോഡലുകളെ പിന്തുടര്‍ന്ന് വാഹനം ഓടിച്ചിരുന്ന സൈജു തങ്കച്ചനെ വിശദമായി ചോദ്യം ചെയ്യും.

Related Articles
Next Story
Share it