വ്യാപാരി നേതാവിന്റെയും ഭാര്യയുടെയും അപകട മരണം; നടുക്കം മാറാതെ ബന്തടുക്ക
കുറ്റിക്കോല്‍: ബന്തടുക്കയെ ദു:ഖത്തിലാഴ്ത്തി വ്യാപാരിയുടെയും ഭാര്യയുടെയും മരണം. ഇന്നലെ രാവിലെ ബേത്തൂര്‍പ്പാറ കുന്നുമ്മലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ബന്തടുക്ക ടൗണിലെ മണവാട്ടി തുണിക്കട വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടുമായ കെ.കെ കുഞ്ഞികൃഷ്ണനും (72) ഭാര്യ ചിത്രകല (62)യുമാണ് മരിച്ചത്. കാസര്‍കോട്ടെ ഒരു ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു കുഞ്ഞികൃഷ്ണണനും ചിത്രകലയും. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിലേക്ക് കുമ്പള ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടി മണ്ത്തിട്ടയിലിടിച്ച് 30 മീറ്ററിലേറെ ദൂരത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. […]

കുറ്റിക്കോല്‍: ബന്തടുക്കയെ ദു:ഖത്തിലാഴ്ത്തി വ്യാപാരിയുടെയും ഭാര്യയുടെയും മരണം. ഇന്നലെ രാവിലെ ബേത്തൂര്‍പ്പാറ കുന്നുമ്മലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ബന്തടുക്ക ടൗണിലെ മണവാട്ടി തുണിക്കട വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടുമായ കെ.കെ കുഞ്ഞികൃഷ്ണനും (72) ഭാര്യ ചിത്രകല (62)യുമാണ് മരിച്ചത്. കാസര്‍കോട്ടെ ഒരു ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു കുഞ്ഞികൃഷ്ണണനും ചിത്രകലയും. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിലേക്ക് കുമ്പള ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടി മണ്ത്തിട്ടയിലിടിച്ച് 30 മീറ്ററിലേറെ ദൂരത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടി പൂര്‍ണ്ണമായും തകര്‍ന്നു. ഓടയിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞികൃഷ്ണന് സംഭവ സ്ഥലത്തും ചിത്രകല ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രിയിലും മരിച്ചു. കുമ്പള സ്വദേശികളായ 2 വിദ്യാര്‍ത്ഥികള്‍ കാറില്‍ അവധി ദിനം ആഘോഷിക്കാന്‍ റാണിപുരത്തേക്ക് പോകുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആസ്പത്രിയില്‍ എത്തിച്ചത്. ബന്തടുക്കയില്‍ വര്‍ഷങ്ങളായി വസ്ത്ര വ്യാപാരം നടത്തുന്ന കുഞ്ഞികൃഷ്ണന് നാട്ടുകാര്‍ക്കും സഹവ്യാപാരികള്ക്കും പ്രിയപ്പെട്ടവനാണ്. ഇവരുടെ അപകട വാര്‍ത്ത അറിഞ്ഞയുടന്‍ നിരവധിയാളുകള്‍ ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രിയില്‍ എത്തിയിരുന്നു. ബേഡകം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടുപോയി. ബന്തടുക്ക വ്യാപാര ഭവന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു.
പരേതരായ കണ്ണന്റെയും മാണിക്കത്തിന്റെയും മകനാണ്. കറന്തക്കാട് പരേതരായ അപ്പക്കുഞ്ഞിയുടെയും നാരായണിയുടെയും മകളാണ് ചിത്രകല. മക്കള്‍: കെ. സുനില്‍ രാജ്, കെ. സുകന്യ (ഇരുവരും ദുബായ്). മരുമക്കള്‍: വിനീത, അവിത്.