ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ അപകടമരണം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഗൂഡ്സ് ഓട്ടോ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ 12കാരന്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഗൂഡ്സ് ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിഞ്ഞാലില്‍ പാലക്കാടന്‍ റസ്റ്റോറന്റ് നടത്തുന്ന ചുള്ളിക്കര സ്വദേശി ബിജുവിന്റെ മകന്‍ ആശില്‍ ബിജു (12) വാണ് മരിച്ചത്. അതിഞ്ഞാലിലെ കടയില്‍ നിന്നും സമീപത്തെ വാടക ക്വാട്ടേഴ്‌സിലേക്കു പോകാന്‍ റോഡു മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് പിന്നാലെ വന്ന ഗൂഡ്‌സ് ഓട്ടോ കയറുകയായിരുന്നു. ഉടന്‍ […]

കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ 12കാരന്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഗൂഡ്സ് ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിഞ്ഞാലില്‍ പാലക്കാടന്‍ റസ്റ്റോറന്റ് നടത്തുന്ന ചുള്ളിക്കര സ്വദേശി ബിജുവിന്റെ മകന്‍ ആശില്‍ ബിജു (12) വാണ് മരിച്ചത്.
അതിഞ്ഞാലിലെ കടയില്‍ നിന്നും സമീപത്തെ വാടക ക്വാട്ടേഴ്‌സിലേക്കു പോകാന്‍ റോഡു മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് പിന്നാലെ വന്ന ഗൂഡ്‌സ് ഓട്ടോ കയറുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ആഷിലിനെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും നിലഗുരുതമായതിനാല്‍ ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കിയാണ് സ്വകാര്യാസ്പത്രിയിലെത്തിച്ചത്.
ഇതിനിടെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഓട്ടോ സമീപത്തെ പഴക്കടയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ: സ്മിത. ആല്‍ജിന്‍ ബിജു സഹോദരനാണ്.

Related Articles
Next Story
Share it