മഞ്ചേരിയില്‍ 5 പേരുടെ അപകട മരണം: മജീദിന്റെ മയ്യത്ത് കൊണ്ടുവന്നത് മകളുടെ നിക്കാഹ് പന്തലിലേക്ക്
മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ ഇന്നലെ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ഇന്ന്. മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെയാണ് മജീദിന്റെ അപ്രതീക്ഷിത മരണം. നിക്കാഹിന് പന്തലുയര്‍ന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്തെത്തിയത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തീരാനോവായി മാറി. ഇന്നലെ വൈകിട്ടുണ്ടായ അപകത്തില്‍ ഡ്രൈവര്‍ മജീദ് അടക്കം ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചിരുന്നു. അബ്ദുല്‍ മജീദിന്റെ മയ്യത്ത് രാവിലെ 10 മണിക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മജീദിനെ […]

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ ഇന്നലെ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ഇന്ന്. മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെയാണ് മജീദിന്റെ അപ്രതീക്ഷിത മരണം. നിക്കാഹിന് പന്തലുയര്‍ന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്തെത്തിയത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തീരാനോവായി മാറി. ഇന്നലെ വൈകിട്ടുണ്ടായ അപകത്തില്‍ ഡ്രൈവര്‍ മജീദ് അടക്കം ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചിരുന്നു. അബ്ദുല്‍ മജീദിന്റെ മയ്യത്ത് രാവിലെ 10 മണിക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മജീദിനെ കൂടാതെ സഹോദരിമാരായ മുഹ്‌സിന, തസ്‌നീമ, മക്കളായ റിന്‍ഷ ഫാത്തിമ, റൈഹ ഫാത്തിമ എന്നിവരാണ് മരിച്ചത്.