എറണാകുളത്ത് ഇന്റര്‍വ്യൂ കഴിഞ്ഞ് നാട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ അപകടം; മാണിമൂലയിലെ യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതരം

ബന്തടുക്ക: എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തടുക്ക മാണിമൂലയിലെ ലത്തീഫിന്റെ മകന്‍ മുഹമ്മദ് ജൗഹര്‍ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാണിമൂല സ്വദേശി ശരത്തിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മുഹമ്മദ് ജൗഹര്‍ […]

ബന്തടുക്ക: എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തടുക്ക മാണിമൂലയിലെ ലത്തീഫിന്റെ മകന്‍ മുഹമ്മദ് ജൗഹര്‍ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാണിമൂല സ്വദേശി ശരത്തിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മുഹമ്മദ് ജൗഹര്‍ അപകടസ്ഥലത്തു തന്നെ മരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോയതായിരുന്നു ജൗഹറും ശരത്തും. തിങ്കളാഴ്ച വൈകിട് തീവണ്ടിയിലാണ് ഇവര്‍ പോയത്. പോകുന്നതിന് മുമ്പ് അവിടുന്ന് യാത്ര ചെയ്യുന്ന സൗകര്യത്തിനായി ബൈക്ക് കാര്‍ഗോ മാര്‍ഗം എറണാകുളത്തേക്ക് അയച്ചിരുന്നു. അവിടെ എത്തിയ ശേഷം ബൈക്ക് കൈപ്പറ്റിയ ജൗഹര്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് അതേ ബൈക്കില്‍ നാട്ടിലേക്ക് വരികയായിരുന്നു. അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ തിരൂരങ്ങാടിയിലേക്ക് പോയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ജൗഹറിന്റെ മൃതദേഹം വൈകിട്ടോടെ മാണിമൂലയില്‍ എത്തിക്കും. പഠനത്തിന് ശേഷം ഒരു ജോലി എന്ന സ്വപ്‌നവുമായി യാത്ര തിരിച്ച ജൗഹറിന്റെ അപകട മരണത്തില്‍ നാട് തേങ്ങുകയാണ്. മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി ഉമ്മാലിമ്മയാണ്് ഉമ്മ. സഹോദരങ്ങള്‍: റസാഖ് (ദുബായ്), ഷംല.

Related Articles
Next Story
Share it