ജനപ്രിയയില്‍ വീണ്ടും അപകടം; മീന്‍ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു

ബന്തിയോട്: ജനപ്രിയയില്‍ വീണ്ടും അപകടം. മീന്‍ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ലോറിയും കാസര്‍കോട് ഭാഗത്തേക്ക് തൈരുമായി വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മീന്‍ലോറിയുടെ ഡീസല്‍ ഡാങ്ക് തകര്‍ന്നിട്ടുണ്ട്. പത്ത് ദിവസം മുമ്പ് ഇതേ സ്ഥലത്ത് സ്വകാര്യ ആസ്പത്രി ജീവനക്കാര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് കാറിലെ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.

ബന്തിയോട്: ജനപ്രിയയില്‍ വീണ്ടും അപകടം. മീന്‍ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു.
ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ലോറിയും കാസര്‍കോട് ഭാഗത്തേക്ക് തൈരുമായി വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മീന്‍ലോറിയുടെ ഡീസല്‍ ഡാങ്ക് തകര്‍ന്നിട്ടുണ്ട്. പത്ത് ദിവസം മുമ്പ് ഇതേ സ്ഥലത്ത് സ്വകാര്യ ആസ്പത്രി ജീവനക്കാര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് കാറിലെ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.

Related Articles
Next Story
Share it