കുമ്പള-മുള്ളേരിയ റോഡില്‍ അപകടം തുടര്‍ക്കഥ; കാര്‍ തലകീഴായി മറിഞ്ഞു, രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

കുമ്പള: ടാര്‍ പണി പൂര്‍ത്തിയായ കുമ്പള-മുള്ളേരിയ റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു. അപകടം പതിവായതോടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ആശങ്കയിലാണ്. കുമ്പള ഭാസ്‌ക്കര നഗറില്‍ വീണ്ടും അപകടമുണ്ടായി. അമിത വേഗതയില്‍ വന്ന കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍പെട്ട കാര്‍ മൂന്ന് പ്രാവശ്യം കരണംമറിയുകയുണ്ടായി. കര്‍ണാടക സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നായിക്കാപ്പില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് ഭാസ്‌ക്കരനഗറില്‍ മൂന്ന് പ്രാവശ്യം കരണംമറിഞ്ഞ് ഓവുചാലിലേക്ക് തലകീഴായി വീണത്. […]

കുമ്പള: ടാര്‍ പണി പൂര്‍ത്തിയായ കുമ്പള-മുള്ളേരിയ റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു. അപകടം പതിവായതോടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ആശങ്കയിലാണ്. കുമ്പള ഭാസ്‌ക്കര നഗറില്‍ വീണ്ടും അപകടമുണ്ടായി. അമിത വേഗതയില്‍ വന്ന കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍പെട്ട കാര്‍ മൂന്ന് പ്രാവശ്യം കരണംമറിയുകയുണ്ടായി. കര്‍ണാടക സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നായിക്കാപ്പില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് ഭാസ്‌ക്കരനഗറില്‍ മൂന്ന് പ്രാവശ്യം കരണംമറിഞ്ഞ് ഓവുചാലിലേക്ക് തലകീഴായി വീണത്. കാര്‍ യാത്രക്കാരായ തലപ്പാടി കെ.സി. റോഡിലെ മറിയ (55), മകള്‍ സൈന (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നായിക്കാപ്പില്‍ ഇന്നലെ ഉച്ചയോടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ ലുഹ് മാ(24)ന് പരിക്കേറ്റു. കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഭാസ്‌ക്കര നഗറില്‍ ഒന്നര മാസത്തിനിടെ നാല് അപകടങ്ങളാണുണ്ടായത്. ബുധനാഴ്ച്ച രാത്രി കാര്‍ മറിഞ്ഞ് കന്തല്‍ സ്വദേശിനിക്ക് പരിക്കേറ്റിരുന്നു. നായിക്കാപ്പ് മുതല്‍ കുമ്പള വരെ സ്‌കൂളികളിലേക്ക് നിരവധി വിദ്യാര്‍ത്ഥികള്‍ നടന്നുവരികയും നിരവധി വിദ്യാര്‍ത്ഥികള്‍ ബസ് കാത്ത് നില്‍ക്കുകയും ചെയ്യാറുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും തുടര്‍ അപകടങ്ങളും കാരണം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. റോഡ് പ്രവൃത്തി പൂര്‍ത്തിയായതോടെ ഇരുചക്രവാഹനങ്ങളടക്കം അമിത വേഗത്തിലാണ് പോകുന്നത്. റോഡില്‍ മിനുസം കൂടിയതാണ് അപകടത്തിന് പ്രധാന കാരണമെന്ന് പറയുന്നു. റോഡിന്റെ ഇരുവശങ്ങളിലും പലയിടത്തായി ഓവുചാലിനെടുത്ത കുഴികളും മൂടിയിട്ടില്ല. നിയന്ത്രണം വിട്ട വാഹനങ്ങളില്‍ പലതും ഇത്തരം കുഴികളിലാണ് വീഴുന്നത്. ശാന്തിപ്പള്ളത്താണ് കൂടുതലും വാഹനാപകടങ്ങള്‍ ഉണ്ടായത്. ഇവിടെ സൂചനാ ബോര്‍ഡോ മറ്റോ സ്ഥാപിച്ചിട്ടില്ല. പെട്രോള്‍ പമ്പിന് സമീപം മുതല്‍ ശാന്തിപ്പള്ളം വരെ ഡിവൈഡര്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it