നിര്‍മ്മാണത്തിലെ അപാകത; ജനറല്‍ ആസ്പത്രി റോഡില്‍ അപകടം തുടര്‍ക്കഥ, ബൈക്ക് മറിഞ്ഞ് ഗര്‍ഭിണിക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു. ഇന്ന് രാവിലെ ബൈക്ക് തെന്നിമറിഞ്ഞ് ഗര്‍ഭിണിക്ക് പരിക്കേറ്റു. ആസ്പത്രിയില്‍ ചികിത്സക്കായി എത്തിയപ്പോഴാണ് ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞത്. പരിക്ക് സാരമുള്ളതല്ല. റോഡിന്റെ അപാകത മൂലം ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും യാത്രക്കാര്‍ തെന്നിവീഴുന്നതും പതിവായിരിക്കയാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ച റോഡിലെ ടാര്‍ ഇളകിയത് മൂലം പിന്നീട് കോണ്‍ക്രീറ്റ് നടത്തി. എന്നാല്‍ നിര്‍മ്മാണത്തിലെ അപാകത മൂലം റോഡ് തകര്‍ന്നു. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് റോഡ് വീണ്ടും കോണ്‍ക്രീറ്റ് നടത്തിയെങ്കിലും […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു. ഇന്ന് രാവിലെ ബൈക്ക് തെന്നിമറിഞ്ഞ് ഗര്‍ഭിണിക്ക് പരിക്കേറ്റു. ആസ്പത്രിയില്‍ ചികിത്സക്കായി എത്തിയപ്പോഴാണ് ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞത്. പരിക്ക് സാരമുള്ളതല്ല. റോഡിന്റെ അപാകത മൂലം ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും യാത്രക്കാര്‍ തെന്നിവീഴുന്നതും പതിവായിരിക്കയാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ച റോഡിലെ ടാര്‍ ഇളകിയത് മൂലം പിന്നീട് കോണ്‍ക്രീറ്റ് നടത്തി. എന്നാല്‍ നിര്‍മ്മാണത്തിലെ അപാകത മൂലം റോഡ് തകര്‍ന്നു. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് റോഡ് വീണ്ടും കോണ്‍ക്രീറ്റ് നടത്തിയെങ്കിലും പ്രവൃത്തി പൂര്‍ത്തിയായ രീതിയിലല്ല. നിലവിലെ കോണ്‍ക്രീറ്റ് റോഡും പഴയ റോഡും തമ്മിലുള്ള വ്യത്യാസം മൂലമാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്.

Related Articles
Next Story
Share it