മരം കയറ്റിവന്ന ലോറിയുടെ ടയറിനടിയില്‍പെട്ട കാല്‍നടയാത്രക്കാരന്റെ കാല്‍ മുറിച്ചുമാറ്റി

നേമം: ലോറിയുടെ ടയറിനടിയില്‍പെട്ട കാല്‍നടയാത്രക്കാരന്റെ കാല്‍ മുറിച്ചുമാറ്റി. പ്രാവച്ചമ്പലത്ത് ചായക്കട നടത്തുന്ന നമ്പാന്തിവിള നീതുഭവനില്‍ രാജു (57) വിന്റെ വലതുകാലാണ് മുറിച്ചത്. പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡില്‍ ഇന്നലെ പുലര്‍ച്ചെയാണ് അപകടം. തമിഴ്‌നാട്ടില്‍ നിന്നും മരം കയറ്റിവന്ന പന്ത്രണ്ട് ടയറുകളുള്ള ലോറി പ്രാവച്ചമ്പലം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഇട റോഡില്‍ കയറുന്നത് കണ്ട് രാജു മണ്‍ത്തിട്ടയില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. ലോറി അടുത്തെത്തിയപ്പോള്‍ മണ്ണിടിഞ്ഞ് രാജുവിന്റെ കാല്‍ ലോറിയുടെ ടയറിനടിയില്‍പ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രാജുവിനെ മെഡിക്കല്‍ […]

നേമം: ലോറിയുടെ ടയറിനടിയില്‍പെട്ട കാല്‍നടയാത്രക്കാരന്റെ കാല്‍ മുറിച്ചുമാറ്റി. പ്രാവച്ചമ്പലത്ത് ചായക്കട നടത്തുന്ന നമ്പാന്തിവിള നീതുഭവനില്‍ രാജു (57) വിന്റെ വലതുകാലാണ് മുറിച്ചത്. പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡില്‍ ഇന്നലെ പുലര്‍ച്ചെയാണ് അപകടം.

തമിഴ്‌നാട്ടില്‍ നിന്നും മരം കയറ്റിവന്ന പന്ത്രണ്ട് ടയറുകളുള്ള ലോറി പ്രാവച്ചമ്പലം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഇട റോഡില്‍ കയറുന്നത് കണ്ട് രാജു മണ്‍ത്തിട്ടയില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. ലോറി അടുത്തെത്തിയപ്പോള്‍ മണ്ണിടിഞ്ഞ് രാജുവിന്റെ കാല്‍ ലോറിയുടെ ടയറിനടിയില്‍പ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രാജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

Accident: Man injured

Related Articles
Next Story
Share it