ദമ്മാം: സൗദിയില്‍ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. വെളളിയാഴ്ച ദമ്മാമിനടുത്തായാണ് അപകടമുണ്ടായത്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂരിലെ മുഹമ്മദ് ജാബിര്‍(44) ഭാര്യ ശബ്ന(36), മക്കളായ ലൈബ(7), സഹ(5), ലുത്ഫി എന്നിവരാണ് മരിച്ചത്.
വെളളിയാഴ്ച ജുബൈലില്‍ നിന്ന് കുടുംബ സമേതം പുറപ്പെട്ട ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജുബൈലില്‍ നിന്ന് ജിസാനിലേക്കുളള യാത്രക്കിടയിലാണ് അപകടം നടന്നത്. മൃതദേഹം അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.