പയ്യോളിയില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശി മരിച്ചു

കാസര്‍കോട്: ദേശീയപാതയില്‍ പയ്യോളി മൂരാട് ഓയില്‍ മില്ലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് രാംദാസ് നഗറിലെ സുഷമ നിവാസില്‍ എ. പ്രദീപ്കുമാര്‍(36) ആണ് മരിച്ചത്. അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപത്തെ ജ്യോതി ഓട്ടോവര്‍ക്‌സ് ജീവനക്കാരനായ ആനന്ദന്റെയും സരോജിനിയുടെയും മകനാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. എതിരെ വന്ന കാര്‍ പ്രദീപിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ പ്രദീപ്കുമാറിന്റെ ശരീരത്തില്‍ പിന്നാലെ വന്ന ട്രെയിലര്‍ കയറിയിറങ്ങുകയായിരുന്നു. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി യുവാവിനെ ട്രെയിലറിനുള്ളില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും മരണം […]

കാസര്‍കോട്: ദേശീയപാതയില്‍ പയ്യോളി മൂരാട് ഓയില്‍ മില്ലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് രാംദാസ് നഗറിലെ സുഷമ നിവാസില്‍ എ. പ്രദീപ്കുമാര്‍(36) ആണ് മരിച്ചത്. അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപത്തെ ജ്യോതി ഓട്ടോവര്‍ക്‌സ് ജീവനക്കാരനായ ആനന്ദന്റെയും സരോജിനിയുടെയും മകനാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. എതിരെ വന്ന കാര്‍ പ്രദീപിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ പ്രദീപ്കുമാറിന്റെ ശരീരത്തില്‍ പിന്നാലെ വന്ന ട്രെയിലര്‍ കയറിയിറങ്ങുകയായിരുന്നു. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി യുവാവിനെ ട്രെയിലറിനുള്ളില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചു. കാസര്‍കോട്ടെ സ്വകാര്യധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രദീപ് കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി വടകര സാന്‍സ് ബാങ്ക്‌സില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു.
മേപ്പയ്യൂര്‍ അഞ്ചാംപീടിക പുഷ്പവിഹാറിലാണ് പ്രദീപ്കുമാറിന്റെ ഭാര്യ ചിന്‍മയുടെ വീട്. മക്കള്‍; മൈഥിലി, അവന്യ. സഹോദരങ്ങള്‍; പ്രിയ(അധ്യാപിക, ചൈതന്യ സ്‌കൂള്‍ ചൗക്കി), പ്രീതി.

Related Articles
Next Story
Share it