കൊച്ചിയില്‍ വീണ്ടും അര്‍ധരാത്രി കാറപകടം; 22കാരി മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍, അപകടത്തിന് പിന്നാലെ മുങ്ങിയ സുഹൃത്തും പിടിയില്‍

കൊച്ചി: കേരളത്തെ നടുക്കി കൊച്ചിയില്‍ വീണ്ടും അര്‍ധരാത്രിയുണ്ടായ കാറപകടത്തില്‍ 22കാരി മരിച്ചു. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെ എം മന്‍സിയ (22) ആണ് മരിച്ചത്. ദേശീയപാതയില്‍ പത്തടിപ്പാലത്ത് മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.50 ഓടെയാണ് എറണാകുളത്തു നിന്നും ആലുവ ഭാഗത്തേക്ക് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ സല്‍മാന്‍ (26) ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യുവാവ് […]

കൊച്ചി: കേരളത്തെ നടുക്കി കൊച്ചിയില്‍ വീണ്ടും അര്‍ധരാത്രിയുണ്ടായ കാറപകടത്തില്‍ 22കാരി മരിച്ചു. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെ എം മന്‍സിയ (22) ആണ് മരിച്ചത്. ദേശീയപാതയില്‍ പത്തടിപ്പാലത്ത് മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.50 ഓടെയാണ് എറണാകുളത്തു നിന്നും ആലുവ ഭാഗത്തേക്ക് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ സല്‍മാന്‍ (26) ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയത് ദുരൂഹതയ്ക്കിടയാക്കിയിരുന്നു. പിന്നീട് ഇയാളെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടി. വരാപ്പുഴ സ്വദേശിയായ ജിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇയാള്‍ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവൈയാണ് അപകടമെന്നാണ് സല്‍മാന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

മെട്രോ പില്ലറുകളായ 323നും 324നും ഇടയിലുള്ള മീഡിയനിലെ വഴിവിളക്കിലിടിച്ചാണ് അപകടമുണ്ടായത്. പെട്ടെന്ന് ഒരാള്‍ കുറുകെ ചാടിയതിനാല്‍ വണ്ടി വെട്ടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. മരിച്ച യുവതി, രാത്രി 11 മണിയോടെയാണ് ലിസി ആശുപത്രി ഭാഗത്തു നിന്നും വണ്ടിയില്‍ കയറുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് യുവതിയുടെ സുഹൃത്തെന്ന് പറഞ്ഞ് ജിബിന്‍ കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാളെ സല്‍മാന് അറിയില്ലെന്നാണ് പറയുന്നത്. 11 മണി മുതല്‍ 1.50 വരെ ഇവര്‍ എവിടെയായിരുന്നുവെന്നതിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

എറണാകുളത്ത് നിന്ന് വരും വഴിയാണ് യുവാവ് കാറില്‍ കയറിയത്. അപകടത്തിന് ശേഷം യുവാവിനെ കാണാതായതോടെ സംഭവത്തില്‍ പോലീസ് ദുരൂഹത സംശയിച്ചിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് പാലാരിവട്ടത്ത് കാര്‍ അപകടത്തില്‍ പെട്ട് മുന്‍ മിസ് കേരള ജേതാക്കളും സുഹൃത്തുമടക്കം മൂന്ന് പേര്‍ മരിച്ചിരുന്നു. ഇതിലും ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

Related Articles
Next Story
Share it