ഉമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ പൊലിഞ്ഞത് വിരുന്ന് സല്‍ക്കാരത്തിനുള്ള യാത്രക്കിടെ

അഡൂര്‍: കല്ല്യാണ വിരുന്ന് യാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഉമ്മയും കുഞ്ഞും മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഗാളിമുഖ ഗോളിത്തടി സ്വദേശിയും കൊട്ടിയാടിയിലെ തേങ്ങാ വ്യാപാരിയുമായ ഷാനവാസിന്റെ ഭാര്യ ഷഹദ (28), മകള്‍ ഫാത്തിമ ഷസ (രണ്ട്) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ ആറ് പേര്‍ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ പരപ്പ വനമേഖലയോട് ചേര്‍ന്ന സ്ഥലത്താണ് ഇന്നലെ വൈകിട്ട് 3.45 ഓടെ അപകടമുണ്ടായത്. കര്‍ണാടക പുത്തൂര്‍ കര്‍ണൂര്‍ ഗോളിത്തടിയില്‍ നിന്ന് സുള്ള്യയിലെ ബന്ധുവീട്ടിലേക്ക് കല്ല്യാണ […]

അഡൂര്‍: കല്ല്യാണ വിരുന്ന് യാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഉമ്മയും കുഞ്ഞും മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഗാളിമുഖ ഗോളിത്തടി സ്വദേശിയും കൊട്ടിയാടിയിലെ തേങ്ങാ വ്യാപാരിയുമായ ഷാനവാസിന്റെ ഭാര്യ ഷഹദ (28), മകള്‍ ഫാത്തിമ ഷസ (രണ്ട്) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ ആറ് പേര്‍ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ പരപ്പ വനമേഖലയോട് ചേര്‍ന്ന സ്ഥലത്താണ് ഇന്നലെ വൈകിട്ട് 3.45 ഓടെ അപകടമുണ്ടായത്. കര്‍ണാടക പുത്തൂര്‍ കര്‍ണൂര്‍ ഗോളിത്തടിയില്‍ നിന്ന് സുള്ള്യയിലെ ബന്ധുവീട്ടിലേക്ക് കല്ല്യാണ വിരുന്നിന് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. ഗ്വാളിമുഖയില്‍ നിന്ന് പരപ്പയിലെത്തിയപ്പോള്‍ മഴയുണ്ടായിരുന്നു. വേഗതയിലുണ്ടായിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു.
ഷാനവാസിന്റെ പിതാവിന്റെ സഹോദരി ബീഫാത്തിമ(64), മകന്‍ അഷറഫ്(45), സഹോദരനായ ഹനീഫയുടെ ഭാര്യ മിസ്രിയ(32), മകള്‍ സഹറ(ആറ്), മറ്റൊരു സഹോദരന്‍ യാക്കൂബിന്റെ ഭാര്യ സെമീന(28), മകള്‍ അല്‍ഫ ഫാത്തിമ(അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ നാട്ടുകാര്‍ പുറത്തെത്തിച്ചത്. ഷാഹിനയും മകളും അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ടു പേരെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും നാല് പേരെ മംഗളുരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗാളിമുഖം ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Articles
Next Story
Share it