അക്ബറിന്റെ അപകടമരണം; നടുക്കം മാറാതെ നാട്
കാസര്‍കോട്: ചെങ്കള നാലാംമൈലില്‍ സ്‌കൂട്ടറും പിക്കപ്പ് വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബേഡകം കരിവേടകം തട്ടിലിലെ സിദ്ദീഖുല്‍ അക്ബറി(24)ന്റെ മയ്യത്ത് ഖബറടക്കി. യുവാവിന്റെ അപകടമരണം നാടിനെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സന്ദര്‍ശക വിസയില്‍ ദുബായില്‍ പോയി ജോലി തരപ്പെട്ട ശേഷം ഒരുമാസംമുമ്പാണ് അക്ബര്‍ നാട്ടിലെത്തിയത്. ദുബായിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെയാണ് അപകടമരണമുണ്ടായത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശമ്മാസിന് പരിക്കേറ്റു. ശമ്മാസിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലത്തീഫ്-സഫിയ ദമ്പതികളുടെ മകനാണ് അക്ബര്‍. പരേതനായ ബാവിക്കര മുക്രി അബ്ദുല്‍ റഹ്‌മാന്‍ […]

കാസര്‍കോട്: ചെങ്കള നാലാംമൈലില്‍ സ്‌കൂട്ടറും പിക്കപ്പ് വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബേഡകം കരിവേടകം തട്ടിലിലെ സിദ്ദീഖുല്‍ അക്ബറി(24)ന്റെ മയ്യത്ത് ഖബറടക്കി. യുവാവിന്റെ അപകടമരണം നാടിനെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സന്ദര്‍ശക വിസയില്‍ ദുബായില്‍ പോയി ജോലി തരപ്പെട്ട ശേഷം ഒരുമാസംമുമ്പാണ് അക്ബര്‍ നാട്ടിലെത്തിയത്. ദുബായിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെയാണ് അപകടമരണമുണ്ടായത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശമ്മാസിന് പരിക്കേറ്റു. ശമ്മാസിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലത്തീഫ്-സഫിയ ദമ്പതികളുടെ മകനാണ് അക്ബര്‍. പരേതനായ ബാവിക്കര മുക്രി അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ പേരമകനാണ്.
സഹോദരങ്ങള്‍: റഫീഖ് (ദുബായ്), സഫീദ, സുഫീദ.