മീന്‍ ലോറിയിടിച്ച് മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

മൊഗ്രാല്‍പുത്തൂര്‍: മീന്‍ലോറിയിടിച്ച് മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് ഖബറടക്കി. മൊഗ്രാല്‍പുത്തൂരിലെ പൗരപ്രമുഖനും പഴയകാല കര്‍ഷകനും വ്യവസായിയുമായ മൊയ്‌ലാര്‍ ഹാജി എന്ന പി.എം അബ്ദുല്ല കുഞ്ഞി ഹാജി(78)യാണ് മരിച്ചത്. ഇന്നലെ രാവിലെ മൊഗ്രാല്‍പുത്തൂര്‍ കടവത്തായിരുന്നു അപകടം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യത്ത് ഇന്ന് പുലര്‍ച്ചെ മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദിന് സമീപത്തുള്ള വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ മീന്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ല കുഞ്ഞി ഹാജിയെ ആദ്യം കാസര്‍കോട്ടെയും പിന്നീട് മംഗളൂരുവിലെയും ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് […]

മൊഗ്രാല്‍പുത്തൂര്‍: മീന്‍ലോറിയിടിച്ച് മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് ഖബറടക്കി. മൊഗ്രാല്‍പുത്തൂരിലെ പൗരപ്രമുഖനും പഴയകാല കര്‍ഷകനും വ്യവസായിയുമായ മൊയ്‌ലാര്‍ ഹാജി എന്ന പി.എം അബ്ദുല്ല കുഞ്ഞി ഹാജി(78)യാണ് മരിച്ചത്. ഇന്നലെ രാവിലെ മൊഗ്രാല്‍പുത്തൂര്‍ കടവത്തായിരുന്നു അപകടം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യത്ത് ഇന്ന് പുലര്‍ച്ചെ മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദിന് സമീപത്തുള്ള വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ മീന്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ല കുഞ്ഞി ഹാജിയെ ആദ്യം കാസര്‍കോട്ടെയും പിന്നീട് മംഗളൂരുവിലെയും ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് കമ്മിറ്റിയിലടക്കം നേരത്തെ ഭാരവാഹിത്വം വഹിച്ചിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: ഷാഫി, റഹിം, മുനീര്‍, അബ്ബാസ്, സിറീന, ആബിദ, അസ്മ, മിസ്‌രിയ, മിര്‍ഷാന. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, ഖാദര്‍, നിസാര്‍, അബ്ദുല്ല, ലത്തീഫ്, സീനത്ത്, സുബൈദ, സുഹ്‌റാബി, ദില്‍ഷാന. സഹോദരങ്ങള്‍: പരേതനായ പി.എം മൂസക്കുഞ്ഞി ഹാജി, ആസ്യമ്മ, ഉമ്മാലിമ്മ, ബീഫാത്തിമ.

Related Articles
Next Story
Share it