ദേശീയപാത സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാല്‍ സ്ലാബുകളില്‍ വാഹനത്തിന്റെ ടയര്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു

മഞ്ചേശ്വരം: നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാല്‍ സ്ലാബില്‍ ടയറുകള്‍ കുടുങ്ങിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. സ്ലാബിനിടയില്‍ ടയര്‍ കുടുങ്ങി ബൈക്ക് റോഡിലേക്ക് മറിഞ്ഞ് ടോറസ് ലോറി കയറിയാണ് മത്സ്യത്തൊഴിലാളി ഹൊസബെട്ടു കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍ (65) മരിച്ചത്. ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെ മഞ്ചേശ്വരം രാഗം ജംഗ്ഷനിലായിരുന്നു അപകടം. അബ്ദുല്‍ഖാദര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പിറകില്‍ നിന്ന് വന്ന ടോറസ് ലോറിക്ക് കടന്നുപോകാന്‍ വഴിമാറിക്കൊടുക്കുന്നതിനായി ബൈക്ക് […]

മഞ്ചേശ്വരം: നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാല്‍ സ്ലാബില്‍ ടയറുകള്‍ കുടുങ്ങിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. സ്ലാബിനിടയില്‍ ടയര്‍ കുടുങ്ങി ബൈക്ക് റോഡിലേക്ക് മറിഞ്ഞ് ടോറസ് ലോറി കയറിയാണ് മത്സ്യത്തൊഴിലാളി ഹൊസബെട്ടു കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍ (65) മരിച്ചത്. ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെ മഞ്ചേശ്വരം രാഗം ജംഗ്ഷനിലായിരുന്നു അപകടം. അബ്ദുല്‍ഖാദര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പിറകില്‍ നിന്ന് വന്ന ടോറസ് ലോറിക്ക് കടന്നുപോകാന്‍ വഴിമാറിക്കൊടുക്കുന്നതിനായി ബൈക്ക് പൊടുന്നനെ ഓവുചാല്‍ സ്ലാബിന് മുകളിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മുന്‍ ഭാഗത്തെ ടയര്‍ സ്ലാബിനിടയില്‍ കുടുങ്ങി ബൈക്കി സര്‍വ്വീസ് റോഡിലേക്ക് മറിയുകയായിരുന്നു. അതിനിടെയാണ് പിറകിലുണ്ടായിരുന്ന ടോറസ് ലോറി അബ്ദുല്‍ ഖാദറിന്റെ ദേഹത്തൂടെ കയറിയിറങ്ങിയത്. എട്ട് മാസം മുമ്പ് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി പെര്‍വാഡില്‍ സ്‌കൂട്ടര്‍ സര്‍വീസ് റോഡിലെ ഓവുചാല്‍ സ്ലാബിലേക്ക് കയറ്റുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് മരിച്ചിരുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് സമാപന രീതിയിലുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അബ്ദുല്‍ഖാദറിന്റെ ഭാര്യമാര്‍: സുഹ്‌റ മഞ്ചേശ്വരം, സുഹ്‌റ കര്‍ണാടക മുഡിപ്പു. മക്കള്‍: ഷബീര്‍, ഖദീജ, ലൗസ, പാത്തുമ്മ, റിള, അര്‍ഷാദ്, ഇര്‍ഷാദ്.

Related Articles
Next Story
Share it