പുത്തൂരിനടുത്ത് ഉപ്പിനങ്ങാടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു; മാതാവിനും സഹോദരനും ഓട്ടോഡ്രൈവര്‍ക്കും ഗുരുതരം

പുത്തൂര്‍: കര്‍ണാടക പുത്തൂരിനടുത്ത് ഉപ്പിനങ്ങാടി ദേശീയ പാതയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഹിര്‍ത്തടുക്ക സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ടി. മുഹമ്മദ് അല്‍ത്താഫ് (12) ആണ് മരിച്ചത്. ഹിര്‍ത്തടുക്കയിലെ പരേതനായ അഷ്‌റഫിന്റെ മകനാണ്. അല്‍ത്താഫിന്റെ മാതാവ് ഖദീജ (46), സഹോദരന്‍ ടി മുഹമ്മദ് അസ്ഹര്‍ എന്ന ആഷിഖ് (23), ഓട്ടോ ഡ്രൈവര്‍ ഹിര്‍ത്തടുക്കയിലെ സിദ്ദിഖ് (34) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഖദീജയുടെയും ആഷിഖിന്റെയും നില അതീവ […]

പുത്തൂര്‍: കര്‍ണാടക പുത്തൂരിനടുത്ത് ഉപ്പിനങ്ങാടി ദേശീയ പാതയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഹിര്‍ത്തടുക്ക സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ടി. മുഹമ്മദ് അല്‍ത്താഫ് (12) ആണ് മരിച്ചത്. ഹിര്‍ത്തടുക്കയിലെ പരേതനായ അഷ്‌റഫിന്റെ മകനാണ്. അല്‍ത്താഫിന്റെ മാതാവ് ഖദീജ (46), സഹോദരന്‍ ടി മുഹമ്മദ് അസ്ഹര്‍ എന്ന ആഷിഖ് (23), ഓട്ടോ ഡ്രൈവര്‍ ഹിര്‍ത്തടുക്കയിലെ സിദ്ദിഖ് (34) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഖദീജയുടെയും ആഷിഖിന്റെയും നില അതീവ ഗുരുതരമാണ്. ഇരുവരും അപകടനില തരണംചെയ്തിട്ടില്ല. തിങ്കളാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. അല്‍താഫിന്റെ മാതാവ് ഖദീജ മംഗളൂരു ബങ്കരെ സ്വദേശിനിയാണ്. ഖദീജ കുട്ടികളോടൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായിരുന്നു. ബസില്‍ ഉപ്പിനങ്ങാടിയില്‍ തിരിച്ചെത്തി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബംഗളൂരു ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
വാഹന ഡ്രൈവറായി ജോലി ചെയ്തിരുന്ന അഷ്‌റഫ് ക്യാന്‍സര്‍ ബാധിതനായിരുന്നു. ചികിത്സയ്ക്കായി കുടുംബത്തിന് ഭാരിച്ച തുക ചെലവഴിക്കേണ്ടി വന്നു. രണ്ട് വര്‍ഷം മുമ്പാണ് അഷ്റഫ് മരിച്ചത്. ഖദീജയും മൂന്ന് കുട്ടികളും ചില ബന്ധുക്കളെ ആശ്രയിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്.
പുത്തൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗണ പി. കുമാര്‍, ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ രാമ നായിക എന്നിവര്‍ അപകടസ്ഥലത്തെത്തി അന്വേഷണം നടത്തി. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it