നടന്നുപോകുന്നതിനിടെ ലോറിയിടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങി; മരണം 3 ആയി

കൊല്ലം: നടന്നുപോകുന്നതിനിടെ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശാലിനിയാണ് മരിച്ചത്. തെന്മല ഉറുകുന്നില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. നേരത്തെ ഉറുകുന്ന് സ്വദേശികളായ ശ്രുതി, കെസിയ എന്നിവര്‍ മരിച്ചിരുന്നു. അച്ഛന്റെ ഉറുകുന്നിലെ കടയിലേക്ക് കാല്‍നടയായി പോവുകയായിരുന്നു ശാലിനിയും ശ്രുതിയും അയല്‍വാസിയായ കെസിയയും. ഈ സമയം പുനലൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ താഴ്ചയുള്ള വയലിലേക്ക് മറിഞ്ഞു. മറ്റൊരു […]

കൊല്ലം: നടന്നുപോകുന്നതിനിടെ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരിച്ചു. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശാലിനിയാണ് മരിച്ചത്. തെന്മല ഉറുകുന്നില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.

നേരത്തെ ഉറുകുന്ന് സ്വദേശികളായ ശ്രുതി, കെസിയ എന്നിവര്‍ മരിച്ചിരുന്നു. അച്ഛന്റെ ഉറുകുന്നിലെ കടയിലേക്ക് കാല്‍നടയായി പോവുകയായിരുന്നു ശാലിനിയും ശ്രുതിയും അയല്‍വാസിയായ കെസിയയും. ഈ സമയം പുനലൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ താഴ്ചയുള്ള വയലിലേക്ക് മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിനി ലോറി അപകടത്തില്‍പെട്ടത്.

Accident: 3 die

Related Articles
Next Story
Share it