നാടകത്തിന് മാത്രമായി അക്കാദമി രൂപീകരിക്കണം<br>-നാടക് കാസര്‍കോട് ജില്ലാ സമ്മേളനം
തൃക്കരിപ്പൂര്‍: അസംഖ്യം കലകള്‍ക്കു വേണ്ടി നിലനില്‍ക്കുന്ന ഔദ്യോഗിക സംവിധാനമായ കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതോടൊപ്പം നിരവധി കലാ സാങ്കേതിക പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളുന്ന നാടകം എന്ന കലക്ക് വേണ്ടി പ്രത്യേകം അക്കാദമി രൂപീകരിക്കണമെന്ന് നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നാടകവും നാടക ചരിത്രവും ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഒരു ക്യാമ്പസ് കാസര്‍കോട് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി […]

തൃക്കരിപ്പൂര്‍: അസംഖ്യം കലകള്‍ക്കു വേണ്ടി നിലനില്‍ക്കുന്ന ഔദ്യോഗിക സംവിധാനമായ കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതോടൊപ്പം നിരവധി കലാ സാങ്കേതിക പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളുന്ന നാടകം എന്ന കലക്ക് വേണ്ടി പ്രത്യേകം അക്കാദമി രൂപീകരിക്കണമെന്ന് നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നാടകവും നാടക ചരിത്രവും ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഒരു ക്യാമ്പസ് കാസര്‍കോട് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റഫീക് മണിയങ്കാനം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി അനുമോദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ചന്ദ്രന്‍ തൃക്കരിപ്പൂര്‍ അനുശോചന പ്രമേയവും, വിജയന്‍ കാടകം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അനിതാ രാജ്, ഇ.വി ദാമോദരന്‍, നന്ദകുമാര്‍ മണിയാട്ട് (പ്രസീഡിയം), ജയദീപ് എന്‍.കെ, ഗംഗന്‍ ആയിറ്റി (മിനുറ്റ്‌സ്), ഉദയന്‍ കാടകം, ഒ.പി.ചന്ദ്രന്‍, രാഘവന്‍ മൂടാംകുളം (പ്രമേയം) എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. നാടക് സംസ്ഥാന പ്രസിഡണ്ട് പി.രഘുനാഥ്, സംസ്ഥാന കമ്മിറ്റി അംഗം ഷാബു കെ മാധവന്‍, സുധാകരന്‍ കാടകം, നന്ദകുമാര്‍ മാണിയാട്ട്, വി ശശി സംസാരിച്ചു. എന്‍.കെ ജയദീപ് നന്ദി പറഞ്ഞു.
ഭാരവാഹികള്‍: റഫീക്ക് മണിയങ്കാനം (പ്രസി.), രവി പട്ടേന, അനിതാ രാജ്, രാമകൃഷ്ണന്‍ വാണിയംപാറ (വൈസ് പ്രസിഡണ്ടുമാര്‍), പി.വി അനുമോദ് (സെക്ര.), കെ. ചന്ദ്രന്‍, ഉദയന്‍ കാടകം, കെ. ലിസി (ജോ.സെക്രട്ടറിമാര്‍), വിജയന്‍ കാടകം (ട്രഷ.).