പഠന മികവ്: നേഹ ഹുസൈന് ഗോള്‍ഡന്‍ വിസ

ദുബായ്: ദുബായിലെ പ്രശസ്തമായ ന്യു ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും കാസര്‍കോട് സ്വദേശിനിയുമായ നേഹ ഹുസൈന് ഗോള്‍ഡന്‍ വിസ. പ്ലസ് ടു കൊമേഴ്‌സില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗള്‍ഫ് ടോപ്പേഴ്‌സിന് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡണ്‍ വിസയാണ് നഹ ഹുസൈന് നല്‍കി ആദരിച്ചത്. കെസെഫ് മുന്‍ സെക്രട്ടറിയും പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനുമായ തളങ്കര പടിഞ്ഞാര്‍ സ്വദേശിയും സന്തോഷ് നഗറില്‍ താമസക്കാരനുമായ ഹുസൈന്‍ […]

ദുബായ്: ദുബായിലെ പ്രശസ്തമായ ന്യു ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും കാസര്‍കോട് സ്വദേശിനിയുമായ നേഹ ഹുസൈന് ഗോള്‍ഡന്‍ വിസ. പ്ലസ് ടു കൊമേഴ്‌സില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗള്‍ഫ് ടോപ്പേഴ്‌സിന് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡണ്‍ വിസയാണ് നഹ ഹുസൈന് നല്‍കി ആദരിച്ചത്. കെസെഫ് മുന്‍ സെക്രട്ടറിയും പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനുമായ തളങ്കര പടിഞ്ഞാര്‍ സ്വദേശിയും സന്തോഷ് നഗറില്‍ താമസക്കാരനുമായ ഹുസൈന്‍ പടിഞ്ഞാറിന്റെയും ആയിഷയുടെയും രണ്ടാമത്തെ മകളാണ്. നേരെത്തെ മീഡിയ വണ്‍ എര്‍പ്പെടുത്തിയ ഗള്‍ഫ് ടോപ്പേഴ്‌സ് പുരസ്‌കാരവും വാസ് തളങ്കരയുടെ അവാര്‍ഡും എ.എം.ടി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ക്യാഷ് അവാര്‍ഡും നേടിയിട്ടുണ്ട്. ദുബായിലെ മിഡില്‍ യൂണിവേഴ്‌സ്‌സിറ്റിയില്‍ ബി.എ ഹോണേര്‍സ് അക്കൗണ്ടിംഗ് ഫിനാന്‍സ് വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍.

Related Articles
Next Story
Share it